എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Sunday, January 18, 2009

സ്വദേശവാര്‍ത്ത- വാഹന അപകടം: രണ്ടു മരണം

വാഹന അപകടം: രണ്ടു മരണം

തട്ടത്തുമല, ജനുവരി 18: തട്ടത്തുമലയ്ക്ക് സമീപം വട്ടപ്പാറയില്‍ ഗ്രാനൈറ്റുമായി വന്ന മിനി ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കൊല്ലം സ്വദേശികള്‍ ആണ് മരണപ്പെട്ടവരും പരിക്കേറ്റവരും.

വൈകുന്നേരം മൂന്നര മണി സമയത്താണ് അപകടം നടന്നത്. വാഹനത്തിനു മുകളില്‍ നിന്നിരുന്ന തൊഴിലാളികള്‍ വാഹനം മറിഞ്ഞപ്പോള്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയും അവരുടെ മുകളിലേയ്ക്ക് മാര്‍ബിള്‍ പീസുകള്‍ വീഴുകയുമാണുണ്ടായത്. വട്ടപ്പാറ ജംഗ്ഷനില്‍ നിന്നും വേയ്ക്കല്‍ റോഡിലേയ്ക്ക് തിരിയുംപോഴാണ് പൊടുന്നനെ വാഹനം മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ലോഡിംഗ് തൊഴിലാളികളും ചേര്‍ന്നു ഗ്രാനൈറ്റ് പീസുകള്‍ പറക്കിമാറ്റിയാണ് അടിയില്‍ പെട്ടവരെ പുറത്തെടുത്തത്.

കിളിമാനൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആറ്റിങ്ങല്‍ നിന്നും ഫയര്ഫോര്സും അല്പസമയങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നു .

വട്ടപ്പാറ ഒലിപ്പുവിളയില്‍ വീട്ടില്‍ ഷംസുദീന്റെ മകള്‍ ഷൈലാ ബീഗത്തിന്റെ വീട്ടിലേയ്ക്ക്‌ കൊല്ലത്ത് മാമൂട്ടില്‍ നിന്നുമാണ് വാഹനം ഗ്രനൈറ്റും കയറ്റിവന്നത്. ഗ്രാനൈറ്റു ഇറക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളേയും കൊല്ലത്തു നിന്നും കൊണ്ടുവരികയായിരുന്നു. എന്നാല്‍ പ്രദേശത്തെ തൊഴിലാളികളും ഈ ഗ്രാനൈറ്റ് ഇറക്കാന്‍ വേണ്ടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്ക്കു പുറത്തുനിന്നുവന്ന തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തകര്‍ ആകേണ്ടിവന്നു.

ഇത്തരം ഒരു ദാരുണമായ സംഭവം ഈ സ്ഥലത്ത് ഇതാദ്യമാണ്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് അപകടം നടന്ന സ്ഥലം. പൊതു പ്രവര്‍ത്തകരും പത്രക്കാരും ചാനല്‍കാരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

No comments:

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...