എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Recent Posts

Thursday, January 19, 2012

കുട്ടികളെ എരിവെയിലിൽ പീഡിപ്പിച്ചവർക്കെതിരെ കേസെടുക്കണം

കുട്ടികൾക്ക് എരിവെയിൽ പീഡനം

തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എരിവെയിലിൽ കുട്ടികളുടെ ബാൻഡ് മേളം. ബാൻഡ് മേളയിൽ പങ്കെടുത്ത ഏതാനും കുട്ടികളും കാഴ്ചക്കാ‍രും തളർന്നു വീണു. ഇത് ക്രൂരതയാണ്. ഉച്ചയ്ക്ക് മനോരമാ വാർത്താ ചാനലിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. കൊച്ചു കുട്ടികളെ എരിവെയിലത്തു നിർത്തി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ, സംസ്ഥാന സ്കൂൾ യുവജനോത്സവ സംഘാടക സമിതി, പ്രസ്തുത ബാൻഡ്മേളനടത്തിപ്പിന്റെ ചുമതല വഹിച്ചവർ, ആ ബാൻഡ് മേളയിൽ പങ്കെടുത്ത കുട്ടികൾ പഠിക്കുന്ന സ്കൂൾ അധികൃതർ എന്നിവരുടെ പേരുകളിൽ ബാലപീഡനത്തിന് കേസെടുക്കണം. ആ കുട്ടികളുടെ രക്ഷകർത്താക്കളുടെ പേരിലും കേസെടുക്കേണ്ടതാണ്.

No comments: