കുട്ടികൾക്ക് എരിവെയിൽ പീഡനം
തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എരിവെയിലിൽ കുട്ടികളുടെ ബാൻഡ് മേളം. ബാൻഡ് മേളയിൽ പങ്കെടുത്ത ഏതാനും കുട്ടികളും കാഴ്ചക്കാരും തളർന്നു വീണു. ഇത് ക്രൂരതയാണ്. ഉച്ചയ്ക്ക് മനോരമാ വാർത്താ ചാനലിൽ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. കൊച്ചു കുട്ടികളെ എരിവെയിലത്തു നിർത്തി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ, സംസ്ഥാന സ്കൂൾ യുവജനോത്സവ സംഘാടക സമിതി, പ്രസ്തുത ബാൻഡ്മേളനടത്തിപ്പിന്റെ ചുമതല വഹിച്ചവർ, ആ ബാൻഡ് മേളയിൽ പങ്കെടുത്ത കുട്ടികൾ പഠിക്കുന്ന സ്കൂൾ അധികൃതർ എന്നിവരുടെ പേരുകളിൽ ബാലപീഡനത്തിന് കേസെടുക്കണം. ആ കുട്ടികളുടെ രക്ഷകർത്താക്കളുടെ പേരിലും കേസെടുക്കേണ്ടതാണ്.
എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!
Thursday, January 19, 2012
മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഒരു നിയമപാഠം

ആദ്യം ഇതുസംബന്ധിച്ച വാർത്ത: “വാർത്ത വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ക്ക് ഒരു വര്‍ഷം തടവും 3500രൂപ പിഴയും ശിക്ഷ വിധിച്ചു. 23 ലീഗുകാര്‍ പ്രതികളായ കേസില്‍ രണ്ടുപേരെ വെറുതെവിട്ടു. ആറുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇത്രയധികം പേര് ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപാണ് വിധി പ്രഖ്യാപിച്ചത്. 2004 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് വിവാദമായ സമയത്ത് ഉംറ നിര്‍വഹിച്ച് മടങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിംലീഗ് വന്‍ സ്വീകരണം ഒരുക്കി. വിമാനത്താവള പരിസരം പൂര്‍ണമായും കൈയടക്കിയ ലീഗുകാര്‍ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വെളിവാക്കുന്ന വാര്‍ത്തകള്‍ നല്‍കിയതാണ് പ്രകോപനം. അക്രമസക്തരായ നൂറുകണക്കിന് ലീഗുകാര്‍ വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവരെ അതിക്രൂരമായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകരെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 11 മാധ്യമപ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. ദൃശ്യമാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തു. വിമാനത്താവള ടെര്മിനലിലേക്കു അതിക്രമിച്ചു കടന്ന ലീഗുകാര്‍ പാര്‍ടി പതാക കെട്ടിടത്തിനു മുകളില്‍ നാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും ലീഗുകാരുടെ ആക്രമണത്തിന് ഇരയായി.” (ദേശാഭിമാനി ദിനപ്പത്രം)
മാധ്യമ പ്രവർത്തകരെ ആക്രമിച്ചതും ആ അക്രമികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതും ആവശ്യം വേണ്ടതുതന്നെ. എന്നാൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്നത് മാത്രമല്ല ഈ വിഷയം ഗൌരവതരമാക്കുന്നത്. മാധ്യമപ്രവർത്തനവും പലതരം പൌരാവകാശങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അക്രമം മാധ്യമ സ്വാതന്ത്ര്യത്തിനുനേരേ നടക്കുന്ന കടന്നുകയറ്റമാണ്.
എന്നാൽ ഇതുമാത്രമല്ല, മറ്റ് മറ്റുപലതരം ജനാധിപത്യാവകാശ ധ്വംസനങ്ങളും കൂടി ഇവിടെ നടക്കുന്നുണ്ട്. പലതും കേസും വാർത്തയും ഒന്നും ആകുന്നില്ലെന്നേയുള്ളൂ. തങ്ങൾക്കിഷ്ടമല്ലാത്ത ആശയങ്ങൾ പ്രചരിക്കുപ്പിന്നവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ആക്രമണങ്ങൾ പലപ്പോഴും ഇവിടെ ഉണ്ടാകാറുണ്ട്. ഒരു ചിത്രം വരച്ചതിന്റെ പേരിൽ എം.എഫ്. ഹുസൈൻ എന്ന ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തി പരദേശപൌരനാക്കി മരിക്കാൻ വിധിച്ച ഒരു രാഷ്ട്രമാണല്ലോ നമ്മുടേത്.
ഇവിടെ കേരളത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയപ്രചരണത്തിനും എതിരെ ചെറുതും വലുതുമായ പലവിധ അക്രമങ്ങൾ നടക്കാറുണ്ട്. ഇത്തരം ആക്രമങ്ങൾ കൂടുതലായും നടത്തുന്നത് മത-വർഗ്ഗീയ ഫാസിസ്റ്റുകളാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത്തരം അക്രമങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. എങ്കിലും കൂടുതലും വർഗീയ സംഘടനകളാണ് ഏറെ അപകടകാരികൾ.വർഗീയവാദികളാണ് ഏറ്റവും വലിയ ജനാധിപത്യാവകാശധ്വംസകർ.ഫാസിസ്റ്റുകൾ.
പലപ്പോഴും തങ്ങൾക്കിഷ്ടപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങളിൽ അവർ കടന്നു കയറി ആക്രമണം നടത്താറുണ്ട്. ആളെണ്ണവും സംഘബലവും കുറഞ്ഞ സംഘടനകൾ നടത്തുന്ന യോഗങ്ങളിലാണ് ഇത്തരം ആക്രമങ്ങൾ കൂടുതലുണ്ടാകുന്നത്. അതുപോലെ ചില പുസ്തകങ്ങൾ, സിനിമകൾ, നാടകങ്ങൾ തുടങ്ങിയവയ്ക്കെതിരെയും ഇവിടെ വർഗ്ഗീയവാദികൾ പ്രശ്നങ്ങൾ ഊണ്ടാക്കാറുണ്ട്.ആവിഷ്കാര സ്വാതന്തന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണത്.
ഒരിക്കൽ ഡി.വൈ.എഫ്.ഐയുടെ യോഗത്തിൽ വച്ച് ഗുജറാത്ത് സർക്കാരിനെ വിമർശിച്ചതിന് സിനിമാതാരം മമ്മൂട്ടിയ്ക്കെതിരെ ഇവിടെ ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു.ബി.ജെ.പിക്കാരും മറ്റും ടങ്ങുന്ന സംഘപരിവാരം തന്നെ. ഈ വർഷം തന്നെ ക്രിസ്തുമത ഭ്രാന്തന്മരുടെ എതിർപ്പിനെത്തുടർന്ന് പത്താം ക്ലാസ്സിലെ ഒരു പാഠ ഭാഗം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മതമില്ലാത്ത ജീവൻ എന്നൊരു ഏഴാം ക്ലാസ്സ് പാഠത്തിനെതിരെ സർവ്വ മതഭ്രാന്തന്മാരും ഐക്യനിരയുണ്ടാക്കി ആ പാഠ ഭാഗത്തിനെതിരെ തിരിയുകയും അന്നത്തെ എൽ.ഡി.എഫ് സർക്കാർ ആപാഠഭാഗം ഒഴിവാക്കുകയും ചെയ്തു. മതമില്ലെന്ന് പറഞ്ഞുകൂടെന്നത്രേ മതഭ്രാന്തന്മാരുടെ ആജ്ഞ!
അതുപോലെ കേരളത്തിൽ പല ഭാഗങ്ങളിലും ആളെണ്ണത്തിൽ വളരെ ദുർബ്ബലരായ യുക്തിവാദിസംഘം പോലുള്ള ശാസ്ത്രപ്രചാരക സംഘങ്ങൾ നടത്തുന്ന യോഗങ്ങളിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വർഗ്ഗീയവാദികൾ കടന്നുചെന്ന് അക്രമം നടത്താറുണ്ട്. വർഗീയവാദികളുടെ അക്രമം ഭയന്ന് ഈ ഇത്തിരിപ്പോന്ന സംഘടനകൾ വൻ പോലിസ് സംഘത്തിന്റെ അകമ്പടിയിൽ ജാഥ നടത്തുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. യുക്തിവാദികളെ മുസ്ലിം -ഹിന്ദു- വർഗ്ഗീയ വാദികൾ ആക്രമിച്ചിട്ടുള്ള നിരവധി അനുഭവങ്ങൾ ഈ സാക്ഷര കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
ഈയിടെ തിരുവനന്തപുരത്ത് ഒരു “പുരോഗമന” സ്വാമി പ്രസംഗിച്ച ഒരു യോഗത്തിൽ ആ സ്വാമിയുടെ പുരോഗമന ആശയങ്ങൾ ഒന്നും അംഗീകരിക്കാത്ത ഹിന്ദുമതവർഗ്ഗീയത ഉൾക്കൊള്ളുന്ന ഒരു വർഗീയ സംഘടനക്കാർതന്നെ കയറി ആക്രമണം നടത്തുകയുണ്ടായി. ആർ.എസ്.എസ്കാർ.മുമ്പ് തിരുവനന്തപുരത്തുതന്നെ എൻ.ജി.ഒ യൂണിയന്റെ ഒരു യോഗത്തിൽ ശിവസേനക്കാർ ചെന്ന് കുഴപ്പമുണ്ടാക്കിയിരുന്നു. ക്രിസ്തുമത പ്രചാരകർക്കെതിരെ പലയിടത്തും ആർ.എസ്.എസ്കാർ അക്രമം നടത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരു മിഷണറിപ്രവർത്തകനെ വെട്ടിപ്പരികേല്പിച്ച സംഭവം മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ട്.
മലപ്പുറത്തെ എൻ.ഡി.എഫുകാർ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ അക്രമം നടത്തുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ. ഈ ഹിന്ദു-മുസ്ലിം വർഗീയവാദികൾ രാജ്യത്ത് പലയിടത്തും സദാചാരപോലീസ് ചമഞ്ഞും വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ അക്രമങ്ങൾ നടത്താറുണ്ട്. ഇവിടെ കേരളത്തിൽ മുസ്ലിങ്ങളിലെതന്നെ മുജാഹിദുകൾ നടത്തുന്ന യോഗങ്ങളിൽ സുന്നി വിഭാഗക്കാർ കയറി അടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്. ഒരേ മതത്തിനുള്ളിൽ ഉള്ളവർതന്നെ പരസ്പരം ജനാധിപത്യധംസനം നടത്തുന്നു.
ഇങ്ങനെയെല്ലാമുള്ള പലതരം ജനാധിപത്യ ധ്വംസനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾക്കെതിരെ ഒരു മാധ്യമങ്ങളും വേണ്ടത്ര പ്രതികരിച്ചുകണ്ടിട്ടില്ല. ഒരു പോലീസും കോടതിയും ഇത്തരം അക്രമികൾക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കാറില്ല. ആക്രമിക്കപ്പെടുന്നവരും പിന്നെ അതിനെതിരെ എന്തെങ്കിലും നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകാൻ പലപ്പോഴും തയാറാകുന്നില്ല.
ഞാൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത് ഏറ്റവും വലിയ ജനാധിപത്യധ്വംസനക്കാർ മതവർഗ്ഗീയ ഫാസിസ്റ്റുകൾ ആണെന്നാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തെവിടെയും കൊടിയ അക്രമങ്ങളും ഭീകര പ്രവർത്തനങ്ങളും നടത്തുന്നത് മതഫാസിസമാണ്. രാഷ്ട്രീയഫാസിസങ്ങളുടെ എത്രയോ മടങ്ങ് അപകടമാണ് മതഫാസിസങ്ങൾ.
മാധ്യമങ്ങൾക്കെതിരെ മാത്രമല്ല ഇവിടെ അക്രമം നടക്കുന്നത്. ഇവിടെ മേൽ ഉദാഹരിച്ചതുപോലെയുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കുമെതിരെ മാധ്യമങ്ങളും മറ്റ് ജനാധിപത്യവാദികളും പ്രതികരിക്കണം. നിയമപാലകരും നീതിപീഠങ്ങളും ഇത്തരം എല്ലാത്തരം ഫാസിസത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഇടപെടണം.
കരിപ്പൂരിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായുണ്ടായ ആക്രമണത്തിലെ പ്രതികൾക്ക് ഉചിതമായ ശിക്ഷനൽകാൻ നീതിപീഠം തയ്യാറായത് ഇത്തരത്തിലുള്ള എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള ഒരു താക്കീതായി മാറട്ടെ. ഇനിയും ഇത്തരം ശക്തമായ ശിക്ഷാവിധികളിലൂടെ ഫാസിസ്റ്റുകളുടെ അക്രമവാഴ്ചകൾക്ക് വിരാമമിടണം. അത് ഏതുതരം ഫാസിസമായാലും.

അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും
അണ്ണാ ഹസാരെയും തെരഞ്ഞെടുപ്പു പ്രചരണവും
ഏതാനും സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഹസാരെ കോൺഗ്രസ്സിനെതിരെ പ്രചരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പൌരന് ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ പ്രചരണം നടത്തുന്നതിനും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനും പുതുതായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കുന്നതിനും ഒക്കെയുള്ള അവകാശം നമ്മുടെ രാജ്യത്തെ ജനാധിപത്യം നൽകുന്നുണ്ട്. ആ അവകാശം അണ്ണാഹസാരേയ്ക്കും ഉണ്ട്. എന്നാൽ അണ്ണാ ഹസാരെയെ ഇതുവരെ പൊതുസമൂഹവും മാധ്യമലോകവും അടയാളപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം നടത്തിയ ചില സവിശേഷമായ പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിൽ ഏറ്റവും പ്രധാനം ജനലോക്പാലിനുവേണ്ടിയുള്ള സമരമാണ്. അണ്ണാ ഹസാരെയും അനുയായികളും പൌരസമൂഹമെന്ന നിലയ്ക്കാണ് ഇതുവരെ അറിയപ്പെടുന്നത്. അണ്ണാ ഹസാരെയും ഏതാനും അനുയായികളും ചേർന്നാൽ മാത്രം അത് പൊതു സമൂഹമാകില്ലെന്നത് വേറെ കാര്യം. എങ്കിലും അവർ അങ്ങനെയാണ് സ്വയം അവകാശപ്പെടുകയോ വാർത്താ മാധ്യമങ്ങളാൽ വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.
അഴിമതിയ്ക്കെതിരെയുള്ള ഒരു പോരാട്ടം എന്ന നിലയ്ക്ക് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും എല്ലാ പ്രവർത്തനങ്ങളോടും സമീപനങ്ങളോടും യോജിക്കാത്തവർകൂടിയും ജനലോക്പാൽ ബില്ലിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ നൽകാനും ഒപ്പം ചേരാനും തയ്യാറായിട്ടുണ്ട്. ഇത് വിഷയാധിഷ്ഠിതമായ ഒരു പിന്തുണയും സഹകരണവുമാണ്. അണ്ണാ ഹസാരെ എന്ന വ്യക്തിയോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമോ അല്ല, അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യമാണ് ജനങ്ങളിൽ താല്പര്യമുണർത്തിച്ചിട്ടുള്ളത്. ഇപ്പോൾ കേന്ദ്രഭരണത്തിലുള്ള കോൺഗ്രസ്സും കൂട്ടു കക്ഷികളും ഒഴിച്ചുള്ള മിക്ക രാഷ്ട്രീയ കക്ഷികളും അണ്ണാഹസാരെ സംഘത്തിന് പിന്തുണ നൽകിയിട്ടുണ്ട്. കോൺഗ്രസ്സിലും കൂട്ടുകക്ഷികളിലും ഉള്ളവരിൽത്തന്നെ നല്ലൊരു വിഭാഗം ഉള്ളുകൊണ്ട് ഈ അഴിമതിവിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടൊക്കെത്തന്നെ അണ്ണാ ഹാസാരെ ഒരു പ്രസ്ഥാനമല്ല, ഒരു പ്രതീകമാണ്; അഴിമതിയ്ക്കെതിരെ ധാർമ്മികരോഷം കത്തിക്കാളുന്ന ക്ഷുഭിതമനസുകളുടെ ഒരു പ്രകടിതരൂപമാണ്.
അണ്ണാ ഹസാരെ നടത്തുന്ന സമരം കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു സർക്കാരിനു മാത്രം എതിരായ ഒരു പ്രക്ഷോഭമായി പരിമിതപ്പെടുത്തി കാണേണ്ടതല്ല. കോൺഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും കക്ഷികൾ ഭരണ സാരഥ്യം വഹിക്കുകയാണെങ്കിലും ഈ സമരം പ്രസക്തമാകുമായിരുന്നു. അതായത് ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയ്ക്കോ ഗവർണ്മെന്റിനോ എതിരെ മാത്രമുള്ള ഒരു സമരൈക്യമല്ല ഇത്. ആകുകയുമരുതല്ലോ. ആരു ഭരിക്കുമ്പോഴായാലും അഴിമതിനിറഞ്ഞ ഭരണവ്യവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിരോധമാണ് ജനലോക്പാൽ നിയമം. അഴിമതിയ്ക്കെതിരെയുള്ള ശക്തമായ ഒരു പ്രതിവിധിയാകേണ്ടതാണ് ജനലോക്പാൽ നിയമം (ഇതൊക്കെ വന്നാലും അഴിമതി പൂർണ്ണമായും നിർമ്മർജ്ജനം ചെയ്യപ്പെടുമോ എന്നത് വേറെ കാര്യം). രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കലല്ല, ആരു ഭരിച്ചാലും അഴിമതി ഇല്ലാതാകുക എന്നതാണ് ലോക്പാലിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ലക്ഷ്യം ആകേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി നിഷ്പക്ഷതയുടേതായ ചില രൂപഭാവങ്ങളിൽ ഇതുവരെ ജനം കാണാൻ ശ്രമിച്ച അണ്ണാ ഹസാരെ സംഘത്തിന് ഒരു രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകുന്നതും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഈ പ്രക്ഷോഭത്തിനു ഗുണകരമായിരിക്കില്ല. അണ്ണാ ഹസാരെയുടെ വിശ്വാസ്യതയ്ക്കും ഇത് പോറലേല്പിക്കും.
അണ്ണാ ഹസാരെ സംഘത്തിന്റെ സ്പോൺസർമാർ ആര് എന്നത് ഒരു വിവാദവിഷയമായിരിക്കുന്ന ഒരു പശ്ചാത്തലം നിലനിൽക്കുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തിനു ദോഷകരമായും അതുവഴി മറുപക്ഷത്തിനു ഗുണകരാമായും ഭവിക്കാവുന്ന ഇടപെടലുകൾ അണ്ണാ ഹസാരെ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അത്ര സുഖകരമായിരിക്കില്ല. ഇവിടെ പറഞ്ഞുവയ്ക്കുന്നതിന്റെ പൊരുൾ കോൺഗ്രസ്സിനെതിരെ അണ്ണാ ഹസാരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ശരിയല്ല എന്നുതന്നെയാണ്. കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത് ആരെ സഹായിക്കാനാണെന്ന സംശയത്തിന്റെ കരിനിഴൽ വീഴുന്നത് അണ്ണാ ഹസാരെ സംഘത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് മങ്ങലേല്പിക്കുകയേ ഉള്ളൂ.
ഇപ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ്സ് ഗവർണ്മെന്റ് കൊണ്ടുവന്നിട്ടുള്ള ലോക്ബാൽ ബില്ല് കുറ്റമറ്റതല്ല. ഏറെ പോരായ്മകൾ ഉള്ളതുതന്നെ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ ബിൽ പാസായാൽത്തന്നെ അത് കുറച്ചേറെ ദുർബ്ബലവുമായിരിക്കും. ലോക്പാൽ ബില്ല് കഴിഞ്ഞ പാർളമെന്റ് സമ്മേളനകാലത്ത് നടക്കാതെ പോയതിനു പിന്നിൽ ചില അട്ടിമറികളുണ്ട് എന്നത് പകൽ പോലെ വ്യക്തമായിട്ടുള്ളതാണ്. നിയമം ഈ സമ്മേളനകാലത്ത് നടപ്പിലാക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ്സർക്കാരിനു തന്നെ. പ്രതിപക്ഷ കക്ഷികളുടെയോ അണ്ണാ ഹസാരെ സംഘത്തിന്റെയോ അഭിപ്രായങ്ങളെക്കൂടി വേണ്ടവിധം പരിഗണിച്ച് ഒരു സമവായം ഉണ്ടാക്കി ഐകകണ്ഠേന ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയേണ്ടതായിരുന്നു. ഇക്കാര്യത്തിൽ അവർ ആത്മാർത്ഥത പുലർത്തിയില്ല. ഇനി നാളെ ജനലോക്പാലിന്റെ കാര്യം എന്താകുമെന്നും കണ്ടുതന്നെ അറിയണം. അഴിമതി തടയുന്നതില്‍ അഴിമതി മൊത്തമായും ചില്ലറയായും കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിന് അഴിമതി തടയാനുതകുന്ന ഒരു നിയമം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ!
പക്ഷെ കാര്യങ്ങൾ ഇതുവരെ ഇതൊക്കെത്തന്നെയാണെങ്കിലും ജനലോക്പാലിന്റെ പേരും പറഞ്ഞ് അണ്ണാ ഹസാരെയും കൂട്ടരും കോൺഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതിനു പിന്നിൽ ജനലോക്പാൽ ബിൽ എന്നതിനപ്പുറം മറ്റു ചില രാഷ്ട്രീയതാല്പര്യങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അണ്ണാ ഹസാരെയ്ക്കും ലോക്പാലിനുമൊക്കെ അപ്പുറം എന്തൊക്കെയോ ചിലത് ഉള്ളതുപോലെ ഒരു തോന്നൽ!

Subscribe to:
Posts (Atom)
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...