എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, January 9, 2009

പ്രണയിക്കുവാന് മനസില്ലെങ്കിലോ? (ലേഖനം)


പ്രണയിക്കുവാന് മനസില്ലെങ്കിലോ?
(ലേഖനം)

പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്.അനുഭവമാണ്.പ്ര്ണയിച്ചിട്ടിള്ളവര്ക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിര്ബന്ധിതമായ ഒരു നിയമമോ കടമയോ ആണോ?

ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദ്ര്ശ്യ -ശ്രവ്യ- അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങള് ശ്രദ്ധിച്ചാല്.

മാദ്ധ്യമങ്ങള് പ്രണയത്തിനു നല്കുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്.

അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകള്, ദ്ര്‌ശ്യമാദ്ധ്യമങ്ങളിലെ സീരിയലുകള് ഉള്പ്പെടെയുള്ള പരിപാടികള്, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌണ്സര്മാരും, മാരികളുമായ ഫുള്സ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികള് എല്ലാം ചേര്ന്ന്‌ നിരന്തരം പ്രണയത്തിനു നല്കുന്ന പ്രചരണം കണ്ടാല്, കേട്ടാല് ലോകമുണ്ടായതുതന്നെ പ്രണയിക്കുവാന് വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും.

പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാല് ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാല് ഇന്ന്‌ ഒരു വ്യത്യാസം ഉള്ളത്‌ എന്താണെന്നു വച്ചാല് ഇണയെ അഥവാ ഭാവിയിലേയ്ക്ക്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നല്കുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.

ഒരുത്തനുമായി,അല്ലെങ്കില് ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോള്, അല്ലെങ്കില് വേറൊരാളെ കണ്ടെത്തുമ്പോള് അതുമല്ലെങ്കില് ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക്‌ വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കില് ഒരേ സമയം മാനേജ്‌ ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങള് സംഘടിപ്പിച്ചു മുന്നേറുക.

വിഹാഹം കഴിയ്ക്കുക എന്നത്‌ ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല! വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത്‌ ഒരു പഴങ്കഥയത്രേ! അതായത്‌ ഇപ്പോ ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്‌ഫ്രെണ്ട്‌-ഗേള്ഫ്രെണ്ട്‌ സ്റ്റയില്.

ദ്ര്‌ശ്യ ശ്രവ്യ മാധ്യമങ്ങളിലെ അനൌണ്സര്മാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര് ഒരു ദിവസം പ്രണയമെന്ന ആ വാക്ക്‌ എത്ര വട്ടം പറയുന്നു എന്നത്‌ ഒന്നെണ്ണി നോക്കിയാല് അവരില് ആര്ക്കെങ്കിലുമൊക്കെ ആ വാക്ക്‌ ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരില്‌ ഗിന്നസ് ബുക്കില് കയറാം.

സത്യത്തില് ഇവറ്റകളെല്ലാം കൂടി ചേര്ന്ന്‌ പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.

നിരന്തരം ഈ ദ്ര്ശ്യ ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസ്സോസിയേഷനുകള്‘ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങള് കാരണം കൊളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒന്പതിലും പത്തിലും ഹയര് സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആണ്പിള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെണ്കൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകര്ത്ത്ക്കളും നന്നേ ബുദ്ധിമുട്ടുകയാണ്.

ഒന്നാം ക്ലാസ്സില് പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും.

കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിര്ന്ന കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടില് നിന്ന്‌ ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാര്ക്കുകളിലും ഐസ്ക്രീം പാര്ളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കറങ്ങി നടക്കുകയാണ്. വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാല് ഇല്ലെന്നു പറയുന്നതെങ്ങനെ ? അതു മോശമല്ലേ?

ചിലരാകട്ടെ, ഹോട്ടല് മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളൊ തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയില്’തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിഹാഹം കഴിയ്ക്കുമ്പോള് എക്സ്പീരിയന്സ്‌ ഇല്ലെന്നു വരരുതല്ലൊ!

ഈ എക്സ്പീരിയന്സുകള് ചിലത്‌ മറ്റുള്ളവര്ക്കു കൂടി പകര്ന്നു നല്കുവാന് പാകത്തില് മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്. ഈ പ്രണയിനികളില് ചിലതൊക്കെ പിന്നീട്‌ ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാര്ക്കും നാട്ടുകാര്ക്കും ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.

മിക്ക പിള്ളേര്ര്ക്കും വലിയോര്ക്കും ഒക്കെ ഇന്ന്‌ മൊബൈലുണ്ട്‌. അതൊഴിവാക്കുവാന് പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം.

കൂട്ടത്തില് ഒന്നു കൂടി പറഞ്ഞോട്ടെ എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സര് വീ സുകളുണ്ട്‌. എന്നാല് ഇന്നത്തെ നമ്മുടെ ദ്ര്ശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ അനൌണ്സര്-അനൌണ്സരത്തികള് സംസാരിയ്ക്കുമ്പോള് ശ്വാസം വിടാന് തീരെ താല്പര്യമില്ലാത്തതിനാല് ഭാവിയില് കുത്തും കോമകളുമൊക്കെ വംശനാശം നേരിട്ട്‌ അന്യം നിന്നു പോകുവാന് സാധ്യതകളുണ്ട്‌.

ഒരു അഖില ലോക ശ്വാസം പിടി മത്സരം സംഘടിപ്പിച്ചാല് നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള അനൌണ്സറന്മാര്ക്കുതന്നെ ഒന്നാം സമ്മാനങ്ങള് കിട്ടും . അവവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാന് സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവര് ആരൊക്കെയാണ് അകാലത്തില് ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!

ചില എഫ്. എം സ്റ്റേഷനുകളില് പ്രശസ്ത വ്യക്തിലളെ ഇന്റെര് വിയൂ ചെയ്യുന്ന പരിപാടികളുണ്ട്.അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോള് പിന്നെ അതേപറ്റി കേള്ക്കുന്ന ചെറുപ്പക്കാരു പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?

പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്` ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാല് ജാതിമത ഭേദമില്ലാതെ ആര്ക്കും ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു. പ്രേമിച്ചു പിരിയുന്നതില് പ്രശ്നങ്ങള് ഇല്ലല്ലോ!

കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!

ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവര് പരസ്പരം സ്വപ്നങ്ങള് പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെ യാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേര്ക്കും അറിയാം നമ്മള് ഈ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാന് പോകുന്ന കാര്യങ്ങള് അല്ലെന്ന്‌.

ഇനി യഥാര്ത്ഥത്തില് എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുന്കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദ്ര്ശ്ചികമായി മുളപൊട്ടി വളര്ന്നു വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല.

യാദ്ര്ശ്ചികമായി രണ്ട് യുവതീ യുവാക്കള് കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവരു തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവില് അത്‌ നല്ലൊരു പ്രണയ ബന്ധമായി വളര്ന്നു വരികയോ ഒക്കെ ചെയ്യാം. അത് ഒടുവില് വിവാഹത്തില് കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം.

എന്തായാലും അത്തരം പ്രണയാനുഭവങ്ങള് ആര്ക്കും മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ.

പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിര്ബന്ധിയ്ക്കാന് സാധിയ്ക്കുമോ? അതുമല്ലെങ്കില് പ്രണയിക്കാത്തത്‌ ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?

വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില് ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ്‌ പ്രണയിക്കുവാന് ആഗ്രഹിയ്ക്കാത്തവര്ക്ക്‌ പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ?

അങ്ങനെയുള്ളവര്ക്കു പ്രണയിക്കാന് മനസ്സില്ലെങ്കില് ഈ ഫുള്സ്റ്റോപ്പില്ലാത്ത ദ്ര്ശ്യ-ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ മൊബയിലു കമ്പനികളുമായുള്ള ഒത്തുകളികളോ?

കാരണം പ്രേമങ്ങള് നടന്നാലല്ലേ, ഫുള്സ്റ്റോപ്പില്ലാത്ത വിളികളു നടക്കുകയുള്ളു. വിളികളു നടന്നാലല്ലേ റീചാര്ജു കൂപ്പണുകള് ചെലവാകുകയുള്ളു.

‘പൂജ്യപ്രണയങ്ങളുടെ‘ എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിലു കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും.

പിന്നെ ഒരു കാര്യത്തില് സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നവര് ഇന്ന് നന്നേ വിരളം. ‘മറ്റ്‌‘ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കില് !

3 comments:

B Shihab said...

best wishes

e-Pandithan said...

kandille asooya :)

വരവൂരാൻ said...

നന്നായിട്ടുണ്ട്‌ തികച്ചും ഇന്നത്തെ ചിന്താ വിഷയം മനോഹരമായി അവതരിപ്പിച്ചും
നന്മകൾ നേരുന്നു

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...