എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Tuesday, March 22, 2011

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

വി.എസിനു സീറ്റില്ലെന്ന് വാർത്തനൽകി ആഘോഷം തുടങ്ങിയ മാദ്ധ്യമങ്ങൾ സി.പി.ഐ (എം) സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമയി പ്രഖ്യാപിച്ചതോടെ ഇനിയെന്തെന്ന മട്ടിൽ ബബ്ബബ്ബ ആയി. തെരഞ്ഞെടുപ്പുവരെ അടിച്ചുപൊളിക്കാമെന്നാണ് കരുതിയത്. ഇത്രമാത്രം മാധ്യമങ്ങളെ വിഢികളാക്കാൻ മാത്രം സി.പി.എമ്മിനോട് നമ്മൾ എന്തു തെറ്റു ചെയ്തു എന്നാണ് ചില മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ ചോദിക്കുന്നുണ്ടാവുക!

എന്തായാലും വച്ചൊരു കാച്ചങ്ങ് കാച്ചി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ മൂലം വി.എസി നെ മത്സരിപ്പിച്ചു എന്നായിരുന്നു ആ കാച്ചൽ. അങ്ങനെ ഒരു കാച്ച് കാച്ചേണ്ടി വരും എന്നു മുൻ കൂട്ടി കണ്ടു കൊണ്ടാണ് എന്നും കൂടുന്ന അവൈലബിൾ പി.ബി കൂടിയത് വി.എസിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാനാണെന്ന് ഒരു കാച്ച് മുമ്പേ കാച്ചിയത്. അതെന്തായാലും നന്നായി. ഊഹാപോഹങ്ങൾ വാർത്തകളായി അവതരിപ്പിച്ചിട്ട് പിന്നെ പറഞ്ഞു നിൽക്കാനൊരു പഴുതു വേണമല്ലോ.വി.എസ് സ്ഥാനാർത്ഥിയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റോ സംസ്ഥാന കമ്മിറ്റിയോ ഔദ്യോഗികമായി പറയുന്നതിനു മുമ്പ് കയറി പറഞ്ഞ മാധ്യമങ്ങൾ വീണുടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്.

ഇനിയെങ്കിലും മറ്റു പാർട്ടികളുടെ കാര്യങ്ങൾ അവർ തീരുമാനിക്കും മുമ്പേ അവർ മനസിൽ കാണുമ്പോൾ നമ്മൾ മരത്തിൽ കാണുമെന്ന മട്ടിൽ വച്ച് കാച്ചുന്ന ലാഘവത്തൊടെ സി.പി.ഐ (എം) -നെ മാധ്യമങ്ങൾ കാ‍ണാതിരുന്നാൽ ഇതുപോലെ മാനഹാനി വരില്ല. സി.പി.ഐ (എം) പോലൊരു പാർട്ടിയിൽ ഏതുകാര്യത്തിൽ ഏതു തരത്തിലുള്ള തീരുമാനം എങ്ങനെ എപ്പോൾ വരുമെന്നോ അത് എപ്പോൾ മാറിമറിയുമെന്നോ ഒന്നും മുൻ കൂട്ടി കാണാനുള്ള കഴിവൊന്നും എല്ലായ്പോഴും നിങ്ങൾക്കുണ്ടാകില്ല മക്കളേ എന്നാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാർത്താനിർമ്മാതാക്കളോട് വളരെ വിനീതമായി പറയാനുള്ളത്.

ഇപ്പോൾ സ. വി.എസിന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ, ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മത്സരിക്കേണ്ടെന്ന തീരുമാനം തിരുത്തിച്ചതാണെന്ന് വന്നാൽ തന്നെ അതിൽ ഒരു നാണക്കേടും ഇല്ല. തെറ്റ് ഒരു കീഴ് കമ്മിറ്റി തെറ്റ് ചെയ്താൽ അത് തിരുത്തിക്കാനുള്ള ബാദ്ധ്യത മേൽ കമ്മിറ്റിയ്ക്ക് ഉണ്ട്. ഇനി മേൽ കമ്മിറ്റി എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ കീഴ് കമ്മിറ്റികൾക്ക് അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പാട്ടിയ്ക്കുള്ളിൽതന്നെ സംവിധാനങ്ങൾ ഉണ്ട്.

ഇതൊന്നുമല്ല, വി.എസിനെ ഇപ്പോൾ മത്സരിപ്പിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത തീരുമാനം പുന:പരിശോധിച്ചതാണെന്നിരുന്നാൽ തന്നെ അതിൽ യാതൊരു നാണക്കേടും ഇല്ല. സി.പി ഐ (എം) മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ചെറിയ കാര്യത്തിൽ പോലും ഗൌരവമേറിയ ചർച്ചയും ആലോചനകളും നടത്തുന്ന പാർട്ടിയാണിത്. എന്നാൽ പോലും ചില തീരുമാനങ്ങൾ എത്ര ആലോചിച്ചെടുത്തതാണെങ്കിൽ കൂടി അതിൽ ചിലത് തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും ശ്രമിക്കുന്ന പാർട്ടിയാണിത്. അങ്ങനെ എത്രയോ അനുഭവങ്ങൾ ഇരിക്കുന്നു.

ഇപ്പോൾ ഒരു പക്ഷെ അബദ്ധമായി പോയേക്കാവുന്ന ഒരു തീരുമാനത്തിൽ നിന്നും സി.പി.ഐ (എം) പിൻമാറി എന്നത് തന്നെ ഈ പാർട്ടിയുടെ സംഘടനാപരമായ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ആണ് കാണിക്കുന്നത്. പാർട്ടിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നിർണ്ണായക ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുവാനും പാർട്ടിയെ ഒരുമിച്ചു നിന്ന് സംരക്ഷിക്കുവാനും പാർട്ടിയുടെ നേതൃത്വം തയ്യാറാകുമെന്ന തിരിച്ചറിവ് എല്ലാവർക്കും നൽകുന്നതും കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ല സി.പി.എം നേതാക്കൾ. പാർട്ടിയിലും ജനങ്ങൾക്കിടയിലും അഹോരാത്രം പ്രവർത്തിച്ച് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്തവരാണ്.

പിന്നെ എന്തു കരുതി പാർട്ടി വിരുദ്ധർ? എന്തുകരുതി നമ്മുടെ വലതുപക്ഷ മാധ്യമ പുംഗവന്മാർ? ഭേദപ്പെട്ട ഒരു ഭരണം കാഴ്ചവച്ച് ജങ്ങളുടെ വിശ്വാസമാർജ്ജിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പും ആത്മ വിശ്വാസവും കൈവന്നിരിക്കുന്ന ഒരു വേളയിൽ പാർട്ടി നേതൃത്വം മണ്ടത്തരം കാണിക്കുമെന്നോ? വി.എസ് മത്സരത്തിനില്ലെങ്കിൽ ഇടതുമുന്നണി തോറ്റുപോകുമെന്ന് വ്യാമോഹിച്ച ചിലരുടെ മുഖങ്ങളൊക്കെ ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെയാകുന്നത് നാം കാണുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ സി.പി.ഐ (എം) എന്ന പാർട്ടിയെ വേണ്ടവിധം മനസിലാക്കുന്നതിന് നമ്മുടെ മാദ്ധ്യമപ്രവർത്തകർ ഇനിയും ബഹുദൂരം പോകേണ്ടി വരും. എപ്പോഴും അത്ര എളുപ്പം പിടിതരില്ല, ഈ പാർട്ടി നിങ്ങൾക്ക്; ഇത് സെറ്റ്-അപ്പ് വേറെയാ മക്കളേ!

4 comments:

Sameer Thikkodi said...

ജയാ ഡാലിയും .. ഇനി ചിലപ്പോള്‍ ശോഭനാ ജോര്‍ജ്ജും ഇങ്ങനെയൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെ ആയിരിക്കും മത്സരത്തെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത് ...

ശരിയാ .. ഇത് പാര്‍ട്ടി വേറെയാ മക്കളെ ...

Kadalass said...

വാർത്തകൾ സ്രഷ്ടിക്കുന്ന കാര്യത്തിൽ കേരളത്തിലെ പ്രധാന മാധ്യമങ്ങൾ ഒന്നാം സ്ഥാനത്താണ്. ഊഹങ്ങളെ സംഭവങ്ങളാക്കി മാറ്റുന്നതും ആടിനെ പട്ടിയാക്കുന്നതുമെല്ലാം നാം കണ്ടതാണ്. വി.എസ്.വിഷയത്തിലും മാധ്യമങ്ങൾ തിടുക്കം കാണിച്ചിരിക്കാം അതെ സമയം വി എസ്. സ്ഥാനാർത്തിയാകുമെന്നുറപ്പിച്ചതിന് മുമ്പും ശേഷവുമുള്ള നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളും നാം കണ്ട സ്ഥിതിക്ക് ചെറിയ അഭിപ്രായവെത്യാസങ്ങളൊക്കെ ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്നല്ലെ യാഥാർത്ഥ്യം...

വലതു പക്ഷത്തും അത്ര ശുഭകരമായ കാര്യങ്ങളല്ലല്ലൊ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം നടക്കുന്നത്....

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

തർക്കിക്കാനൊന്നും ഇപ്പോൾ സമയമില്ല സമീറേ! ഇലക്ഷൻ പ്രവർത്തനത്തിനാണ് പതിമൂന്നാം തീയതിവരെ പ്രാധാന്യം. സമീറും കോൺഗ്രസ്സോ മറ്റോ ആണെങ്കിൽ പോയി യു.ഡി.എഫിനു വേണ്ടി തന്നെ പ്രവർത്തിക്കൂ. നെറ്റിലിരുന്നാൽ മാത്രം പോര, കേട്ടോ! ജനാധിപത്യം ശക്തിപ്പെടട്ടെ!

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...