എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Friday, January 21, 2011

എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്ക് മാത്രം !


എൽ.ഡി.ക്ലാർക്ക് ഉദ്യോഗം ഇനി പ്ലസ്-ടൂക്കാർക്കു മാത്രം !


ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ് ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ.എന്നിട്ടും ജനങ്ങൾ വോട്ടു കുത്തിയതെല്ലാം തിരിച്ചും. ഇപ്പോൾ ദാ ഒരു വിഭാഗം യുവ വോട്ടർമാരെ കൂടി എൽ.ഡി.എഫിന് എതിരാക്കാനുള്ള ഒരു തീരുമാനം നടപ്പിലാ‍ക്കിയിരിക്കുന്നു. അതായത് എൽ.ഡി ക്ലാർക്ക് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്-ടൂ ആക്കിയിരിക്കുന്നു. എസ്.എസ്.എൽ.സി ക്കാർ ഇനി എൽ.ഡി സി സ്വപ്നം കാണേണ്ട. പി.എസ്.സി സർക്കാർ നിർദ്ദേശം അംഗീകരിച്ചു. ഇനി ഓരോന്നോരോന്നായി പ്ലസ്-ടൂ അടിസ്ഥാന യോഗ്യതയാക്കും.

എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്നറിയില്ല. ഞങ്ങൾക്ക് എൽ.ഡി.സി ഉദ്യോഗം വേണ്ടെന്ന് എസ്.എൽ.സിക്കാർ പറഞ്ഞോ? എസ്.എസ്.എൽ.സി ക്കാരെ ഒഴിവാക്കണമെന്ന് പ്ലസ്-ടൂ മുതൽ മേലോട്ട് വിദ്യാഭ്യാസമുള്ള ആരെങ്കിലും ആവശ്യപ്പെട്ടോ? അതോ ഇതു വരെ സിവിൽ സർവീസിൽ നിലനിന്ന പ്രശ്നങ്ങൾക്കൊക്കെ കാരണം എസ്.എസ്.എൽ.സിക്കാരായ എൽ.ഡി.സി കളായിരുന്നോ? എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ? അതിപ്പോൾ വലിയ ബിരുദധാരികളാണെങ്കിലും മിക്കവരും ഉദ്യോഗത്തിൽ കയറിയിട്ടാണ് ശരിക്കും അക്ഷരം പഠിക്കുന്നത്.

ഏതു ഡിഗ്രിക്കാരനാണെങ്കിലും ഓരോ ഉദ്യോഗത്തിനും നിയമനം കിട്ടിയശേഷം പ്രത്യേകം പരിശീലനം നേടിയേ കഴിയൂ. അപ്പോൾ പിന്നെ എസ്.എസ്.എൽ.സിക്കാരായാലെന്ത്? പ്ലസ്- ടൂക്കാരായാലെന്ത്? അപ്പോൾ അതൊന്നുമല്ല; പലകാരണങ്ങളാൽ പ്ലസ് ടൂ വിദ്യാഭ്യാസം നേടാൻ കഴിയാതെ പോകുന്ന കുറെ പാവപ്പെട്ട നിർഭാഗ്യവാന്മാർക്കും നിർഭാഗ്യവതികൾക്കും ഇതുവരെയുണ്ടാ‍യിരുന്ന ഒരു അവകാശം നിഷ്കരുണം എടുത്തു കളഞ്ഞ് ശിക്ഷിക്കുന്നു. സ്വാഭാവികമായും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങൾ ഉള്ള കുട്ടികൾക്കാണ് എസ്.എസ്.എൽ.സിയ്ക്കപ്പുറമൊന്നും പഠിക്കാൻ കഴിയാതെ പോകുന്നത്. ആ പാവങ്ങളെ ഒന്നു മാറ്റി നിർത്തണം. അത്രയേ ഉള്ളൂ. അല്ലപിന്നെ!

എസ്.എസ്.എൽ.സിക്കാർ എൽ.ഡി.സി മാരാകുന്നതായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. ഇനിയെല്ലാം ശരിയാകും. എന്തേ എൽ.ഡി. സി യ്ക്കുള്ള യോഗ്യത പ്ലസ് ടൂ ആക്കിക്കളഞ്ഞത്? ഐ.എ.എസ് ആക്കാമായിരുന്നില്ലേ? അതും അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഐ.എ.എസുകാരായാൽ വളരെ നല്ലത്. മലയാളം അറിയാത്തവർ ആകുമ്പോൾ ജനങ്ങൾക്ക് കുറച്ചുകൂടി സൌകര്യമായിരുന്നേനെ! ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം. സകല പാപങ്ങളും എടുത്ത് തലയിൽ വച്ചുകൊള്ളണം. പാവം എസ്.എസ്.എൽ.സിക്കാർ എന്തു തെറ്റു ചെയ്തു? ചിലർ എസ്.എസ്.എൽ.സി കഴിഞ്ഞ് പ്ലസ്-ടുവിനു പോകാതെ മറ്റു ചില കോഴ്സുകൾ തെരഞ്ഞെടുക്കും. ചിലർ പോളി ടെക്നിക്കിലോ ഐ.റ്റി.ഐക്കോ ഒക്കെ പോകും.ഇനിയിപ്പോൾ അവർക്ക് എൽ.ഡി.സി പരീക്ഷ എഴുതാനാകില്ല. ചിലർ പ്രൈവറ്റ് ആയി വല്ല കമ്പ്യൂട്ടർ കോഴ്സിനോമറ്റോ പോകും. അവർക്കും എൽ.ഡി.സി അന്യമായി.

ഇനിയും ചില കുട്ടികൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് എസ്.എസ്.എത്സിയ്ക്കപ്പുറം പഠിക്കാൻ കഴിയാതെ പോകുന്നവരാണ്. അവർക്കും ഒരു അവസരം നിഷേധിക്കപ്പെട്ടു. സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. കുറച്ച് എസ്.എസ്.എൽ സിക്കാർ എൽ.ഡി.ക്ലാർക്കുമാരായാൽ ആർക്കാണ് ചേതം? ഇതൊക്കെ ചില പ്രത്യേക കടിരോഗം ബാധിച്ച ചില ഉദ്യോഗസ്ഥന്മർ സർക്കാരിനെക്കൊണ്ട് ചെയ്യിക്കുന്നതാണ്. എസ്.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞിട്ട് ആൾപ്രമോഷൻ രീതിയിൽ എല്ലാവരെയും ജയിപ്പിച്ച് പ്ലസ് ടുവിലേയ്ക്ക് പ്രമോട്ട് ചെയ്യണം. അപ്പോൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ ഇന്നത്തെ വില പ്ലസ്-ടൂ സർട്ടിഫിക്കറ്റിനാകും. എന്നിട്ടാണ് സർക്കാർ ഈ തീരുമാനം എടുത്തിരുന്നതെങ്കിൽ പിന്നും ന്യായീകരിക്കാമാ‍യിരുന്നു.

പത്താം തരം കഴിഞ്ഞ് പ്ലസ് ടുവിന് അഡ്മിഷൻ നൽകാതെ കുറെ കുട്ടികളെ വഴിയാധാരമാക്കി വിട്ടിട്ട് ഇത്തരം മൊണഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഒരു തരത്തിൽ ജനദ്രോഹമാണ്. എല്ലാവർക്കും പത്തു കഴിഞ്ഞ് പ്ലസ്-ടുവിനു പഠിക്കാനുള്ള സൌകര്യം എന്തുകൊണ്ട് നമ്മുടെ സ്കൂളുകളിൽ ഏർപ്പെടുത്തുന്നില്ല? എന്നിട്ടൊക്കെയാണ് ഈ പത്താം തരക്കാരെ എൽ.ഡി.സിയിൽ നിന്ന് ഒഴിച്ചുനിർത്തുന്നതെങ്കിൽ കുഴപ്പം പറയാൻ ഇല്ലായിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ വില ഇപ്പോൾ അത്രയ്ക്കങ്ങു താഴ്ത്തിക്കെട്ടേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ഇടതുപക്ഷം ഭരിക്കുമ്പോൾ!

എന്തായാലും ഈയുള്ളവനവർകൾ പറയുന്നത് എൽ.ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആയിത്തന്നെ നിലനിർത്തിയാൽ മതി. ഒരു ഒണക്ക എൽ.ഡി.സി ആകാൻ നമ്മുടെ എസ്.എസ്.എൽ.സി യോഗ്യതയൊക്കെ മതി. മാറ്റേണ്ടതും തിരുത്തേണ്ടതുമായ എന്തെല്ലാം മൊണഞ്ഞ നിയമങ്ങൾ മാറാല പിടിച്ച് കിടക്കുന്നു. അതെങ്ങാനും പൊളിച്ചെഴുതാൻ നോക്കാതെ ഒരു വലിയ സംഭവം നടത്തിയിരിക്കുന്നു? ഇത്രയും ക്രൂരത പാവം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ള പിള്ളേരോട് കാണിക്കേണ്ട യാതൊരാവശ്യവും ഇപ്പോൾ ഇല്ലായിരുന്നു. ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമമായിപ്പോയി! മഡാഷ്...കുഡാഷ്....പുഡാഷ്....!

1 comment:

Xina Crooning said...

I support the government in this. You have asked, "എസ്.എസ്.എൽ.സിക്കാർക്ക് എഴുതാനും വായിക്കാനും അറിയില്ലേ? അവർ ഫയലുകളിൽ വല്ല അക്ഷരത്തെറ്റുകളും വരുത്തിയിരുന്നോ? അവർ മണ്ടന്മാർ ആണെന്ന് ധരിക്കുന്നോ? ഒരു. എൽ.ഡി.സി ആകാൻ അത്യാവശ്യം മലയാളവും ഇംഗ്ലീഷും തെറ്റില്ലാതെ എഴുതാനുള്ള കഴിവു പോരെ?"
My answer to this is, a vast majority of students completing the SSLC doesn't know how to read and write. It is a well known fact that the standard of education has deteriorated to such extent that even students passing with good marks doesn't know how to read and write Malayalam and English correctly. Forget about English as that is not the mother tongue. What about Malayalam????? How many students can write Malayalam correctly????? (Hope you will remember the recent comment of the Supreme Court on Kerala’s standard of education)

There is one thing Sajim, the students who don’t get admissions to the Higher Secondary are the ones who are the really weak ones who don’t have the basic knowledge about the three R’s. All those in the teaching profession know this and it is a public secret. It is best that they pursue other professions.

And lastly, you have said, “ഇതൊക്കെ ഒരു ഇടതുപക്ഷ സർക്കാരാണ് ചെയ്യുന്നത് എന്നോർക്കുമ്പോഴാണ് സങ്കടം.” The government is well aware of the standard of education (that SSLC exams are a farce) as they were the ones who encouraged this system of education. (So they decided on +2 as the minimum qualification) There are many bloggers who falsely sing praise for this system of education. If they could go to some remote schools and check the standard of the students in the HSS section, I am very sure that they will stop praising this system of education..

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...