എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Sunday, January 30, 2011

എൽ.ഡി.എഫ് മന:പായസം ഉണ്ണേണ്ട

എൽ.ഡി.എഫ് മന:പായസം ഉണ്ണേണ്ട

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറ്റ പരാജയം വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും എന്ന് ഭയന്നിരിരിക്കുന്ന എൽ.ഡി.എഫ് ഇപ്പോൾ വീണ്ടും ഒരു കുഞ്ഞാലിക്കുട്ടി കേസ് കിട്ടി എന്നു കരുതി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റി. മറിച്ച് ഇത് മൂലം കുറച്ച് സീറ്റുകൾ കൂടി യു.ഡി.എഫിന് അധികം കിട്ടുന്നുവെങ്കിലേ ഉള്ളൂ. അതുകൊണ്ട് ശേഷിക്കുന്ന ചുരുങ്ങിയ ഭരണദിനങ്ങളിൽ ജനങ്ങൾക്ക് ഗുണമുള്ള എന്തെങ്കിലും ചെയ്തിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. അല്ലാതെ കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും പുറകെ നടന്നാൽ അവസാനം ഒരിക്കലും തോൽക്കാത്ത മണ്ഠലങ്ങൾ കൂടി തോ‍റ്റുപോയെന്നു വരും.

ഇത് പറയാൻ കാരണം എന്തെന്നാൽ, ആളുകൾക്ക് ഈ റ്റി.വിയിൽ ഒക്കെ നിരന്തരം പ്രത്യക്ഷപ്പെടുന്നവരോട് വലിയ ആരാധനയാണ്. ഈ പ്രത്യക്ഷപ്പെടുന്ന ആളുകൾക്ക് പ്രസിദ്ധിയായാലും കുപ്രസിദ്ധി ആയാലും ആളുകൾക്ക് ഒരേ ആരാധനയാണ്. അവർ ആവർത്തിച്ച് കാണുന്നത് കള്ളനെയോ കൊള്ളക്കാരനെയോ പെൺ വാണിഭക്കാരനെയോ ഗുണ്ടാത്തലവനെയോ ആയാലും മുഖം അവരുടെ മനസിൽ പതിയും. അവർക്ക് ഒരു താരമൂല്യം ലഭിക്കും. ആളുകൾ ആരാധിക്കുകയും ചെയ്യും. ഇവിടെ ഇനി ദിവസങ്ങളോളം ആളുകൾ കാണുന്നതും കേൾക്കുന്നതുമായ പേരുകൾ കുഞ്ഞാലിക്കുട്ടിയും റൌഫുമാണ്. അവർതന്നെയാണ് അടുത്ത നിയമസഭാ ഇലക്ഷൻ വരെയും താരങ്ങൾ!

അവർ ചെയ്തതെന്താണെന്നൊന്നും ആളുകൾക്കറിയേണ്ട കാര്യമില്ല. ജനങ്ങൾ കണ്ടുകണ്ട് ഈ തരം നേതാക്കൾ ഒക്കെ അവരുടെ സ്വന്തക്കാരായി മാറുകയാണ്. ഇവിടെ ഇപ്പോഴത്തെ കുഞ്ഞാലിക്കുട്ടി-റൌഫ്മാരുടെ കാര്യത്തിലും അങ്ങനെതന്നെ! വോട്ട് കുത്താൻ ചെല്ലുമ്പോൾ അവരുടെ മനസിൽ കുഞ്ഞാലിക്കുട്ടിയും റൌഫും ഒക്കെയേ കാണൂ. തെരഞ്ഞെടുപ്പുകളിലൊക്കെ യു.ഡി.എഫ് സ്ഥാ‍നാർത്ഥികളിൽ പലരും വിജയിക്കുന്നത് മാദ്ധ്യമങ്ങൾ അവർക്ക് മുമ്പേ തന്നെ കൊടുക്കുന്ന പ്രചാരണമാണ്. യു.ഡി.എഫ് നേതാക്കൾക്ക് നമ്മുടെ ചാനലുകളൊക്കെ മന:പൂർവം തന്നെ അമിതപ്രാധാന്യം നൽകി വരുന്നുണ്ട്. കൂടുതൽ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരോട് ആളുകൾക്ക് കുറച്ച് ആരാധനയൊക്കെ ഉണ്ടാകും. അത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും.

എന്നാൽ എൽ.ഡി.എഫ് നേതാക്കൾക്കാകട്ടെ അത്രത്തോളം പ്രധാന്യം മാധ്യമങ്ങൾ നൽകാറില്ല. അഥവാ ചാനലുകളിലൊക്കെ തുടരെ അങ്ങ് കയറി പ്രത്യക്ഷപ്പെടാം എന്ന് വിചാരിച്ചാൽ തന്നെ എൽ.ഡി.എഫ് നേതാക്കൾക്ക് അതിന് നിയന്ത്രണങ്ങൾ ഒക്കെ ഉണ്ട് താനും. അവരവർക്കിഷ്ടപ്പെടുമ്പോലെ പറയാനും പ്രവർത്തിക്കാനും കഴിയില്ല. പക്ഷെ കോൺഗ്രസിനും യു.ഡി.എഫിലെ മറ്റു കക്ഷികളുടെയും നേതാക്കൾക്ക് അങ്ങനെ നിയന്ത്രണമൊന്നും ഇല്ല. അവർക്ക് എപ്പോൾ വേണമെങ്കിലും എന്തഭിപ്രായങ്ങളും പറയാം.

അതുകൊണ്ട് അവർ ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിൽ ഒക്കെ നിറഞ്ഞുനിൽക്കും. അവരെ കണ്ട്കണ്ട് പരിചയിച്ച് അവർ വോട്ടർമാരുടെ മനസിൽ നിറഞ്ഞു നിൽക്കും. അവർ ചെയ്ത അപരാധങ്ങൾ ഒന്നുമായിരിക്കില്ല വോട്ടർമാരുടെ മനസിൽ. അവരുടെ മുഖങ്ങൾ മാത്രമായിരിക്കും. അതിനാൽ വോട്ടും അവർക്ക് തന്നെ! മാത്രവുമല്ല കോൺഗ്രസ്സ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികൾക്കൊക്കെ അഴിമതി നടത്താനുള്ള ലൈസൻസും ജനങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്.അവർക്ക് അതൊക്കെ ആകാം. അഴിമതി നടത്തുന്നതൊക്കെ വലിയ മഹത്തരമായ കാര്യങ്ങളായാണ് നമ്മുടെ ജനങ്ങൾ കാണുന്നത്. പെൺ വാണിഭമോ മറ്റോ ആണെങ്കിൽ വലിയ പോപ്പുലാരിറ്റി കിട്ടും.

അതുകൊണ്ട് എൽ.ഡി.എഫിന് തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ഇതിന്റെയൊന്നും പുറകെ പോകാതെ എന്തെങ്കിലും നല്ല ഭരണ നേട്ടങ്ങൾ ഉണ്ടാക്കാൻ നോക്കുക. കേസുകളും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കുകയും ചെയ്യട്ടെ. അല്ലാതെ ഈ സംഭവം വീണു കിട്ടിയത് അനുഗ്രഹമായി കരുതി തെരഞ്ഞെടുപ്പിൽ അടിച്ചുകയറാമെന്നും പറഞ്ഞ് മന:പായസം ഉണ്ണേണ്ട! അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്. നമ്മുടെ ജനങ്ങൾ പലപ്പോഴും നെഗറ്റീവായി ചിന്തിക്കുന്നുണ്ട്.

5 comments:

viju said...

കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

viju said...

ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

viju said...

കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

ഇ.എ.സജിം തട്ടത്തുമല said...

തന്നെതന്നെ! സമ്മതിച്ചിരിക്കുന്നു! ജീവിച്ചിരിക്കുന്നെങ്കിലും ഇരകളൊന്നും ഇപ്പോഴും ഈ കേസിൽ താല്പര്യപ്പെടുന്നില്ലല്ലോ. മുനീറിന്റെ ചാനലാണിത് കാണിച്ചതെന്ന കാര്യം ഓർക്കുന്നത് നന്ന്! അപ്പോൾ ലീഗിനുള്ളിൽതന്നെയാകും ഗൂഢാലോചനയുടെ നല്ല പങ്കും നടന്നിരിക്കുക.എൽ.ഡി.എഫിനെ അധികാരത്തിലേറ്റാൻ മുനീർ ശ്രമിക്കുമോ? ആവോ!സ്വയംകൃതാനർത്ഥങ്ങൾ ചെയ്തുവച്ചിട്ട് മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ജനത്തിനിതൊന്നും ഒരു പ്രശ്നമല്ല. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും റൌഫും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചാൽ അവർ രണ്ടുപേരുംതന്നെ ജയിക്കും. സ്റ്റാർവാല്യൂ അല്ലേ? അടുത്ത ന്യൂസ് മേക്കർ റൌഫോ കുഞ്ഞാലിക്കുട്ടിയോ എന്നതിലേ തർക്കമുണ്ടാകൂ. പിന്നെ പാവം കുഞ്ഞാലിക്കുട്ടി! അതിനേക്കാൾ വലിയകുഴപ്പക്കാർ പലരും ഇപ്പോഴും മാന്യന്മാരായി ജീവിക്കുന്നുണ്ട്. ലീഗ് ഉൾപ്പെടെ പലപാർട്ടികളിലും. കുഞ്ഞാലിക്കുട്ടി കുടുങ്ങിപ്പോയെന്നേയുള്ളൂ. വെളിപ്പെടുത്താൻ ആളുണ്ടെങ്കിൽ എത്രയോപേർ ഇതുപോലെ കുഴപ്പത്തിലാകും!

ഇ.എ.സജിം തട്ടത്തുമല said...

ആരാണ് നാറിയ കേസുമായി കഴുകാൻ വന്നത്? ഇടതുകാരോ കൈരളിചാനലോ ഒന്നുമല്ലല്ലോ! ഇടതന്റെ ദുർഭരണത്തിന് പകരം വലതന്റെ സൽഭരണത്തിനുവേണ്ടി നമ്മൾ ജനങ്ങൾ കാത്തിരിക്കുകയാണ് വിജു!വലത്തർ മുമ്പും സൽഭരണം കാഴ്ചവച്ചിട്ടുള്ളതുകൊണ്ട് നമ്മൾ കൂടുതൽ പ്രതീക്ഷയിലാണ്!മാവേലികേരളം!