അരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഇന്ത്യ ജനീവയിൽ പറഞ്ഞുവത്രേ! ഈ രക്തത്തിൽ നമ്മൾ എല്ലാ ഇന്ത്യക്കാർക്കും പങ്കില്ല. നിലപാട് ശരത് പവ്വാറിന്റെയും കോൺഗ്രസ്സിന്റേതും മാത്രം!
എൻഡോ സൽഫാൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ന് ഇന്ത്യാ ഗവർണ്മെന്റ് ജവീവയിൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നുവച്ചാല്‍ നിരോധിക്കെണ്ട കാര്യമില്ലെന്ന്! കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്സ്. അപ്പോൾ നിലപാട് കോൺഗ്രസ്സിന്റെതു തന്നെ. ഇന്ത്യയിലെ മറ്റൊരു കക്ഷിക്കും ഇങ്ങനെ ഒരു ക്രൂരമായ നിലപാടില്ല. എല്ലാവരും എൻഡോ സൽഫാൽ നിരോധിക്കണമെന്ന പക്ഷത്താണ്. കേന്ദ്ര ഗവർണ്മെന്റിന്റെ ഈ ഒരു നിലപാടിനേക്കാൾ വലിയ തെറ്റ് വല്ലതും ഇടതുപക്ഷം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.
ബി.ജെ.പിക്കാർ പോലും ഇന്നത്തെ എല്ലാ എൻഡോ സൽഫാൻ വിരുദ്ധ സമരങ്ങളിലും പങ്കെടുത്തിരുന്നു. യു.ഡി.എഫിലെ തന്നെ ഘടക കക്ഷികൾ മിക്കതും ഇന്ന് ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ കോൺഗ്രസ്സ് ഒരുമാതിരി ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഈ വിഷയം അലമ്പാക്കിയതിൽ സാധാരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് വലിയ അമർഷമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ ജീവൻ അപകടപ്പെടുന്നതിലൊന്നുമല്ല അവർക്കു താല്പര്യം. രാഷ്ട്രീയം കളിക്കുക എന്നതുതന്നെ.
ഇവിടെ ചിലർക്ക് അന്ധമായ ഇടതുപക്ഷ വിരോധം മാറാവ്യാധിപോലെ പിടിപെട്ടിട്ടുണ്ട്. അവർ ചെയ്യുന്നതെന്തും ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്ന സമീപനം. അത് കുറച്ചെങ്കിലും മാറണമെങ്കിൽ കുറെ കാലം ഇനി കോൺഗ്രസ്സ് കേരളം ഭരിക്കണ. അപ്പോൾ സ്വല്പകാരങ്ങൾ മനസിലാകും. കുറെ പേരൊക്കെ പിന്നെ കുറച്ചു നാളത്തേയ്ക്ക് അടങ്ങും. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നിലപാടുകൾ പല കാര്യത്തിലും ഇന്ത്യ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ ഇതും. പക്ഷെ ഇതല്പം കടന്നു പോയി കോൺഗ്രസ്സേ, എന്നു മാത്രമേ പറയാനുള്ളൂ!
2 comments:
------------------------------
ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?
എൻഡൊസൾഫാൻ കീടനാശിനിമൂലം ജീവച്ചവങ്ങളായി ജീവിതം തള്ളിനീക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ, ഹൃദയഭേദകമായ കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവരായി കഴിയുന്ന ആ മനുഷ്യ ജന്മങ്ങൾക്ക് മുമ്പിൽ എൻഡൊസൽഫാൻ എന്ന കൊടും ജീവനാശിനിയെ ഉയർത്തിപ്പിടിച്ച്, ന്യായീകരണങ്ങൾ നിരത്തി അതിനെ പുണ്യവത്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്ക് അധീതമായി ശബ്ദിക്കുക.... എൻഡോ സൾഫാൻ ഇരകളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക
പിന്നെയെന്തിന് അവര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഉത്തരവിറക്കി എന്ന് പറയേണ്ടതുണ്ട്.... അതില്‍ നിന്ന് മന്മോഹനാദികള്‍ക്ക് തല ഊരുവാന്‍ കഴിയുന്നതെങ്ങിനെ? അന്ന് ഇടത് പിന്തുണയുണ്ടായതിനാല്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസ്സിന് നിരോധിക്കേണ്ടി വന്നു എന്ന് പറയുവാന്‍ ഇപ്പോള്‍ മന്മോഹനാദികള്‍ക്ക് ചമ്മല്‍ കാണും :)
Post a Comment