നാടകം
പെൺപക്ഷം
(രംഗവേദി സൌകര്യമുള്ള എവിടെയുമാകാം
തിരശ്ശീല നിർബന്ധമില്ല
സ്ഥലകാല പരിമിതിയുമില്ല)
(ആദ്യം-പിന്നണിയിൽനിന്ന് സംഗീതാത്മകമായി)
ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും ദീപം തെളിക്കുന്ന സ്ത്രീകൾ
(ഇങ്ങനെ പാടിക്കൊണ്ടു അഞ്ച് സ്ത്രീകൾ കൈകളിൽ ദീപവുമായി കടന്നുവരുന്നു. ദീപങ്ങൾകൊണ്ട് സദസിനെ ഉഴിഞ്ഞ് അവ താഴെവച്ചശേഷം സദസിനെ വണങ്ങുന്നു)
സ്ത്രീകൾ: സഭാവാസികൾക്ക് നമസ്കാരം!
സ്ത്രീ ഒന്ന്: (മുന്നിലേക്ക് വന്ന് ആവർത്തിക്കുന്നു) സഭാവാസികൾക്ക് നമസ്കാരം. നമ്മൾ സ്ത്രീകൾ! (സഭയിൽ ഒരു ഭാഗത്തേക്ക് നോക്കി) കണ്ടിട്ടു മനസിലായി എന്നായിരിക്കും, അല്ലെ? പറയാൻ കാര്യമുണ്ട്; നിൽക്കുന്നത് രംഗവേദിയിൽ അല്ലെ?ചിലർക്ക് സംശയം കാണും. ആണുങ്ങൾ പെൺ വേഷംകെട്ടി വന്നതാണോന്ന്.കാരണം,പലപ്പോഴും ആണുങ്ങൾതന്നെയാണല്ലോ പെൺ വേഷവും കെട്ടിയാടുന്നത്! അധികം വിസ്തരിക്കുന്നില്ല. സ്ത്രീകേന്ദ്രീക്ര്തമായ ഒരു നാടകം ഞങ്ങൾ സ്ത്രീകൾതന്നെ അവതരിപ്പിക്കുകയാണ്.
സ്ത്രീ രണ്ട്: പക്ഷേങ്കി ആരൊക്കെയോ നെറ്റി ചുളിക്കുന്നില്ലേന്നൊരു സംശയം; സ്ത്രീകൾ നാടകമഭിനയിക്കുന്നതിലുള്ള നീരസമായിരിക്കും. നീരസം വേണ്ട. ഞങ്ങൾ അടുക്കളയിൽനിന്ന് അങ്ങത്തേക്കിതാ വന്നുകഴിഞ്ഞു.
സ്ത്രീ മുന്ന്: ഇതു വെറും നാടകമല്ല, ജീവിതം തന്നെയാണ്.ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രമാണു നാടകം. ജീവിതത്തിന്റെ ബഹിസ്ഫുരണം.
സ്ത്രീ അഞ്ച്: നാടകമേ ഉലകം എന്നാണല്ലോ കവിവാക്യം
സ്ത്രീകൾ അഞ്ചുംചേർന്ന്: അതെ നാടകമേ ഉലകം ജീവിതമേ ഉലകം.
സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) ഇവിടെ ഒരു സ്ത്രീയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ........................ഒരു എത്തിനോട്ടം.................
(സ്ത്രീകൾ ദീപങ്ങൾ കയ്യിലെടുത്ത് തിരിച്ചുപോകുന്നു)
(പിന്നണിയിൽ-)
ദീപം ദീപം ദീപം
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
(ഒരു വശത്തുനിന്ന് ഒരു പുരുഷകഥാപാത്രം പ്രവേശിക്കുന്നു)
പുരുഷൻ ഒന്ന്: (സദസിനെ നോക്കി) സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ഞങ്ങൾ പുരുഷന്മാരുടെ തലയിൽ മാത്രം കെട്ടിവയ്ക്കാൻ ശ്രമിക്കരുത്. പുരുഷാധിപത്യം നിങ്ങൾ സ്വയം ഏറ്റു വാങ്ങുകയാണ്.
പുരുഷൻ രണ്ട്: (മറുവശത്തുനിന്ന് പ്രവേശിക്കുന്നു) അമ്മാവിയായും, നാത്തൂനായും എന്തിന് അമ്മയുടേയും, അമ്മൂമ്മയുടേയും വേഷത്തിനുള്ളിലും സ്ത്രീയുടെ ശത്രു ഒളിച്ചിരിപ്പുണ്ട്.
പുരുഷൻ ഒന്ന്: നിയമത്തിനുമുന്നിൽ സ്ത്രീയും പുരുഷനും എന്നേ തുല്യരായി. അവസരസമത്വം എന്നേ ഉറപ്പായി.
പുരുഷൻ രണ്ട്: എന്നിട്ടും.................. അപ്പോൾ എവുടെയാണു പ്രശ്നം?
പുരുഷൻ ഒന്ന്: സ്ത്രീകൾ ആദ്യം സ്ത്രീകളെ തിരിച്ചറിയട്ടെ!
(സ്ത്രീകഥാപാത്രങ്ങൾ കൂടി വന്നുചേർന്ന് കോറസാകുന്നു)
പുരുഷന്മാർ: (പാട്ട്) സ്ത്രീകളും വ്യക്തികൾ ശക്തികൾ
സ്ത്രീകൾ: (പാട്ട്) നമ്മൾ തിരിച്ചറിയുന്നു
പുരുഷന്മാർ: (പാട്ട്) നിങ്ങൾ അബലകളെന്നു ധരിച്ചു
സ്ത്രീകൾ: (പാട്ട്) നമ്മൾ നമ്മളിലേയ്ക്കങ്ങൊതുങ്ങി
എല്ലാവരും ഒരുമിച്ച്: സത്യം മറിച്ചായിരുന്നു! സത്യം മറിച്ചായിരിന്നു
സ്ത്രീകൾ: (പാട്ട്) മണ്ണിൽ പിറന്നൊരാനാൾമുതൽ എന്നുമെങ്ങും വിലക്കുകൾ മാത്രം.
ഒരുമിച്ച്: (പാട്ട്) എന്നുമെങ്ങും വിലക്കുകൾ മാത്രം!
സ്ത്രീ നാല്: (കയ്യുയർത്തി) വിലക്കുകൾ ലംഘിക്കുന്നു സ്ത്രീകൾ രംഗത്ത് വന്നിരിക്കുന്നു.
എല്ലാവരുമൊരുമിച്ച്: ഇതാ വന്നു കഴിഞ്ഞിരിക്കുന്നു.
(പാട്ട്-)
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
വീടിനും നാടിനും
ദീപം തെളിക്കുന്ന സ്ത്രീകൾ
(എല്ലാവരും പോകുന്നു)
(ശേഷം-)
സ്ത്രീ ഒന്ന്: (ഒരു വശത്തേക്ക് നോക്കി) അമ്മുണിക്കുട്ടി...............?
(മറുവശത്തേക്ക് നോക്കി) ഏലിക്കുട്ടീ!
(മുന്നോട്ട് നോക്കി) പാത്തുമുത്തേ)
വിശേഷമുണ്ട്...................വിശേഷമുണ്ട്
(ഇരു വശത്തുനിന്നമായി മറ്റു നാലു സ്ത്രീകൾ വരുന്നു)
അറിഞ്ഞില്ലേ? അറിഞ്ഞില്ലേ? കിഴക്കതിലെ ജാനമ്മ പ്രസവിച്ചു.
മറ്റുള്ള സ്ത്രീകൾ: ങാ പ്രസവിച്ചോ
(പുരുഷന്മാർ പ്രവേശിക്കുന്നു)
പുരുഷൻ ഒന്ന്: എന്താടീ പാറൂ കിടന്നു തൊണ്ട കീറുന്നത്?
സ്ത്രീ ഒന്ന്: അറിഞ്ഞില്ലേ ശങ്കരൻ കുട്ടീടെ പെണ്ണ് പെറ്റു.
പുരുഷന്മാർ: അതേയേ? സന്തോഷമായി!
പുരുഷൻ രണ്ട്: ശങ്കരൻ കുട്ടിയെക്കൊണ്ട് ചെലവ് ചെയ്യിക്കണം.
എല്ലാവരും: അതെ, ചെലവു ചെയ്യിക്കണം.
(എല്ലാവരും വട്ടത്തിൽ പാടി ന്ര്ത്തംവയ്ക്കുന്നു)
ആറ്റുനോറ്റിരുന്ന നമ്മുടെ
ജാനമ്മയ്ക്കൊരു കുഞ്ഞു പിറന്നു
കൊച്ചിനെ കാണാൻ പോവാടേ
കൊച്ചിനെ കാണാൻ പോവാടേ
(ഒരുവട്ടം കൂടി ആവർത്തിക്കണം)
സ്ത്രീ നാല്: ആട്ടേടീ നാത്തൂനേ ഒരുകാര്യം ചോദിക്കാൻ മറന്നു പോയി കൊച്ചെന്തര്?
മറ്റുള്ളവർ: ങാ കൊച്ചെന്തര്?
സ്ത്രീ ഒന്ന്:(സങ്കോചം) കൊച്ച്..........
മറ്റുള്ളവർ:കൊച്ച്.......
സ്ത്രീ ഒന്ന്: കൊച്ച്.......
പുരുഷൻ രണ്ട്: (സംശയിച്ച്) പെണ്ണാണല്ലേ.......?
സ്ത്രീ: അതെ പെണ്ണാ
സ്ത്രീ രണ്ട്: ജാനമ്മയ്ക്ക് ഭാഗ്യമില്ല!
മറ്റുള്ളവരും :അതെ ജാനമ്മയ്ക്ക് ഭാഗ്യമില്ലാതെ പോയി!
പുരുഷൻ ഒന്ന്:ശങ്കരൻ കുട്ടി വീമ്പു പറഞ്ഞതാ:കടിഞ്ഞൂൽ സന്തതി ആണായിരിക്കുമെന്ന്!
പുരുഷൻ രണ്ട്:പുളുത്തീലേ........?
സ്ത്രീ മുന്ന്: ഈ സീസണിൽ പെറുന്നതെല്ലാം പെങ്കൊച്ചുങ്ങളാ
സ്ത്രീ നാല്: (ദു:ഖത്തോടെ) ഇനിയിപ്പോ എത്ര പൊന്നുണ്ടാക്കണം?
സ്ത്രീ അഞ്ച്: എത്ര പണമുണ്ടാക്കാണം?
സ്ത്രീ ഒന്ന്: പെണ്ണിനെ നോക്കാനെത്ര കണ്ണു വേണം?
പുരുഷൻ രണ്ട്: ഹാവൂ കഷ്ടം ശങ്കരൻ കുട്ടിയ്ക്കിനി ചെന്നാ ചെന്നടം വന്നാ വന്നടം എന്നമട്ടിൽ പഴയതുപോലെ നടക്കാൻ പറ്റുമോ? പെൺകൊച്ചിനേം കാത്ത്സൂക്ഷിച്ച് വീട്ടീ ഇരി ക്കേണ്ടേ? ഒന്നാമത് ഈ കാലം!
പുരുഷൻ ഒന്ന്: നമ്മളിൽ പലരും അനുഭവിക്കുകയല്ലേ?
എല്ലാവരും : (വട്ടംചുറ്റി പാടുന്നു)
പെണ്ണൊരു ഭാരം തന്നെടിയേ
പെണ്ണിനെ പെറ്റാൽ ഭാഗ്യദോഷം
(ഒരുവട്ടമോ രണ്ടുവട്ടമോ ആവർത്തിക്കാം)
(പാടി ന്രത്തംവച്ച് എല്ലാവരും പിന്നണിയിലേക്ക്പോകുന്നു)
സ്ത്രീ രണ്ട്: (കുട്ടിയെ എടുത്തുകൊണ്ട് വരുന്നതായി അഭിനയിക്കുന്നു)
രാരീരാരീരം രാരോ
രാരീരാരീരം രാരോ
കൈവളരുന്നോ കാൽ വളരുന്നോ
ചൊല്ലെടി പൊന്നേ പുന്നാരീ
(ഒന്നോ രണ്ടോ വട്ടം ആവർത്തിക്കണം)
(മറ്റുള്ളവരും വരുന്നു)
എല്ലാവരും: (കോറസായി) ഹായ് കൊച്ചുജാനമ്മ
പുരുഷൻ ഒന്ന്: ഇത് കൊച്ചുശങ്കരി
പുരുഷൻ രണ്ട്: ശങ്കരീ ഹായ്
സ്ത്രീ മൂന്ന്: (കുട്ടിയെ വാങ്ങുന്നു) മോളൂട്ടീ കരയരുത് കേട്ടോ; പെൺകുട്ടികൾ ഉറക്കെ കരയാൻ പാടില്ല!
സ്ത്രീ നാല്: (കുട്ടിയെ സമീപിച്ച്) കക്കട്ടം പൊട്ടി ചിരിക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ ചിരിക്കാൻ പാടില്ല!
സ്ത്രീ അഞ്ച്: (കുട്ടിയെ സമീപിച്ച്) സൂക്ഷിച്ച് നോക്കരുത് കേട്ടോ, പെൺകുട്ടികൾ അങ്ങനെ നോക്കാൻ പാടില്ല!
പുരുഷൻ: (കുട്ടിയെ സമീപിച്ച്) ഉച്ചത്തിൽ സംസാരിക്കണ്ടാട്ടോ, പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിക്കൻ പാടില്ല!
സ്ത്രീ അഞ്ച്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞുറക്കെ കരയരുത്
സ്ത്രീ നാല്:(മുന്നോട്ട് വന്ന്) പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്
സ്ത്രീ മുന്ന്: (മുന്നോട്ട് വന്ന്) പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്
സ്ത്രീ രണ്ട്: (മുന്നോട്ടു വന്ന്) പെൺകുഞ്ഞുറക്കെ പറയരുത്
സ്ത്രീ ഒന്ന്: (മുന്നോട്ടു വന്ന്) പെണ്ണാണെന്നവിചാരം വേണം
എല്ലാവരും: ( പാടി വട്ടത്തിൽ നൃത്തം )
പെൺകുഞ്ഞുറക്കെ കരയരുത്
പെൺകുഞ്ഞ് പൊട്ടിച്ചിരിക്കരുത്
പെൺകുഞ്ഞ് സൂക്ഷിച്ചു നോക്കരുത്
പെൺകുഞ്ഞുറക്കെ പറയരുത്
പെണ്ണാണെന്നവിചാരം വേണം
രാരീരാരീരം രാരോ
രാരീരാരീരം രാരോ
(ഒന്നോ രണ്ടോ വട്ടം ആവർത്തിച്ച് പാടി വട്ടത്തിൽ നൃത്തം വച്ച് സ്ത്രീ ഒന്ന് ഒഴികെയുള്ളവർ പിന്നണിയിലേക്ക് പോകുന്നു)
സ്ത്രീ ഒന്ന്: (മുന്നോട്ട് വന്ന്) താരാട്ടി,പാലൂട്ടി, തേനൂട്ടി, കുഞ്ഞ് ലളർന്നുവരുന്നു. ജാനമ്മയുടെ പുത്രി! (പിന്നണിലേക്ക് പോകുന്നു)
(ഇനി പുത്രിയായി ഒരാൾ വരണം. ഇവിടെ സ്ത്രീ മൂന്നിനെ പുത്രിയായി സൂചിപ്പിക്കുന്നു)
സ്ത്രീ മൂന്ന് (പുത്രി): (ചക്ക കളിക്കുന്നു)
സ്ത്രീ അഞ്ച്: (വന്ന് വിലക്കുന്നു) എന്താടീ കിടന്നു ചാടുന്നത് പെണ്ണാണെന്നോർമ്മവേണം ങാ കളി നിർത്തി പോയി മുറ്റമടിക്കെടീ നശൂകരണം (സ്ത്രീ അഞ്ച് പോകുന്നു)
(പിന്നണിയിൽനിന്ന് കോറസ്):
കളിയിൽ വിലക്ക്
പെണ്ണിന് കളിയിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കാം)
(പുത്രി മുറ്റമടിച്ചുകൊണ്ട് നടന്നുപോകുന്നു.ശേഷം കണ്ണാടിയിൽ നോക്കി തലമുടി ചീകുന്നതായി അഭിനയിച്ചുകൊണ്ട് വീണ്ടും പ്രവേശിക്കുന്നു)
സ്ത്രീ അഞ്ച്: ആരെക്കാണിക്കാനാണെടീ ഈ ഒരുക്കം? പെൺകുട്ടികൾ ഇങ്ങനെ ഒരുങ്ങാൻ പാടില്ല. അ വ ളൊ രു പ രി ഷ്ക്കാ ര ത്തി! (പോകുന്നു)
(പിന്നണിയിൽ)
ഉടുപ്പിൽ വിലക്കു
പെണ്ണിനുടുപ്പിൽ വിലക്കു
(ഒരു വട്ടം കൂടി ആവർത്തിക്കാം)
(പുത്രി വിഷമിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ സ്ത്രീ രണ്ടാമയോ അഞ്ചാമയോ വരണം)
സ്ത്രീ ഒരാൾ: (രണ്ടാമ) പെണ്ണിന്റെ ഒരു നടത്ത കണ്ടില്ലേ! ഇങ്ങനാണോടീ പെൺകുട്ടികൾ നടക്കുന്നത്?(പോകുന്നു)
(പിന്നണിയിൽനിന്ന് കോസ്)
നടപ്പിൽ വിലക്കു
പെണ്ണിനു നടപ്പിൽ വിലക്കു
(ഒരുവട്ടം കൂടി ആവർത്തിക്കാം)
(വിഷമിച്ചുനിൽക്കുന്ന പുത്രിയുടെ അരികിലേയ്ക്ക് പുരുഷൻ ഒന്ന് കടന്നുവന്ന്) എന്താടീ,
കുറ്റിയടിച്ചപോലെ നിൽക്കുന്നത്? പെൺകുട്ടികൾ ഇങ്ങനേക്ക നിക്കാൻപാടൊണ്ടാ ങ്ഹാംഹ!(പോകുന്നു) (പുത്രി ദേഷിച്ച് അസ്വസ്ഥയായി ഒരുഭാഗത്ത് പോയിരിക്കുന്നു)
(പിന്നണിയിൽനിന്ന് കോസ്):
നില്പിൽ വിലക്ക്
പെണ്ണിനു നില്പിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കണം)
സ്ത്രീ നാല്: (പ്രവേശിക്കുന്നു മുത്തശ്ശിയെപ്പോലെ അഭിനയിക്കാം) എന്തരിരിപ്പെടീയിത്?
ഇങ്ങനാണോ,പെമ്പിള്ളാരിരിക്കാനക്കൊണ്ട്?(പുത്രി പേടിച്ചെഴുന്നേൽക്കുന്നു.സ്ത്രീ നാല് പോകുന്നു)
(പിന്നണിയിൽനിന്ന് കോറസ്):
ഇരിപ്പിൽ വിലക്ക്
പെണ്ണിനിരിപ്പിൽ വിലക്കു
(ഒരുവട്ടം കൂടി ആവർത്തിക്കണം)
(പുത്രി കരഞ്ഞുകൊണ്ട് നിലത്ത് കിടക്കുന്നു)
പുരുഷൻ രണ്ട് : (പ്രവേശിച്ച്) ഇതെന്തര് കെടപ്പെടീ ഉരുപ്പടീ? പെമ്പിള്ളാരിങ്ങനെ കളപൊളാന്നും പറഞ്ഞ് കെടന്നാ കൊള്ളാമാ?(പുത്രി ചാടിയെഴുന്നേറ്റിരിക്കുന്നു) അല്ലപിന്ന
(പുരുഷൻ രണ്ട് പോകുന്നു) (പിന്നണിയിൽനിന്ന് കോറസ്):
കിടപ്പിൽ വിലക്ക്
പെണ്ണിനു കിടപ്പിൽ വിലക്ക്
(ഒരുവട്ടം കൂടി ആവർത്തിക്കണം)
(പുത്രി ഇരുന്ന് ആലോചിക്കുമ്പോൾ സ്ത്രീ ഒന്ന് പ്രവേശിക്കുന്നു)
സ്ത്രീ ഒന്ന്: എന്താടീയിരുന്ന് ചിന്തിക്കുന്നത്? നിന്റെ കെട്ടിയോൻ ചത്തോ? പെൺകുട്ടികൾ............ ങാ ഞാനൊന്നും പറയുന്നില്ല; അശ്രീകരം! പോയി വെള്ളം കോരെടീ!
(സ്ത്രീ ഒന്ന് പോകുന്നു)
(പിന്നണിയിൽ കോറസ്):
ചിന്തയിലും വിലക്ക്
പെണ്ണിനു ചിന്തയിലും വിലക്ക്
(ഒരുവട്ടംകൂടി ആവർത്തിക്കാം)
(പുത്രി ഒരറ്റത്തു ചെന്ന് വെള്ളം കോരുന്നതായി അഭിനയിക്കുന്നു. വീണ്ടും വന്ന് കളിക്കുന്നു)
സ്ത്രീ അഞ്ച്: (വരുന്നു) ങേ വീണ്ടും കളിക്കുന്നോ പോയി തീയൂതെടീ
(പുത്രി ഒരറ്റത്തു പോയിനിന്ന് തീയൂതുന്നതായി അഭിനയിക്കുന്നു)(സ്ത്രീ അഞ്ച് പോകുന്നു)
പുത്രി: (തീയൂതുന്നത് നിർത്തി നിവർന്ന് നിന്നിട്ട്)
പുത്രി:
നിൽക്കാനിരിക്കാൻ നേരമില്ല
അല്പം കളിക്കാനും നേരമില്ല
(സദസിനോട്)
എങ്ങനെയാ നടക്കേണ്ടത്?
എങ്ങനെയാ ഇരിക്കേണ്ടത്?
എങ്ങനെയാ നില്ക്കേണ്ടത്?
എങ്ങനെയാ കിടക്കേണ്ടത്?
എല്ലാത്തിലും കുറ്റം!
ഇതിനുമാത്രം ഞാനെന്തു കുറ്റം ചെയ്തു?
(മറ്റുള്ളവർ എല്ലാം വന്ന് അവൾക്കുനേരെ കൈകൾ ചൂണ്ടി):
എല്ലാവരുംകൂടി: തർക്കുത്തരം പറയുന്നോടീ
പുരുഷൻ ഒന്ന്: പോടീഅകത്ത് (പുത്രി പോകു ന്നതായി അഭിനയിച്ചിട്ട് കോറസിൽ ചേരുന്നു)
(കോറസ്;പാട്ട്):
ഉടുപ്പിൽ വിലക്ക്
നടപ്പിൽ വിലക്ക്
നില്പിലിരിപ്പിൽ കിടപ്പിൽ വിലക്ക്
നോക്കിൽ വിലക്ക് വാക്കിൽ വിലക്ക്
ചിന്തയിൽ പോലും വിലക്ക്
എന്നുമെങ്ങും വിലക്കുകൾ മാത്രം!
(ഓരോരുത്തരായി മുന്നോട്ട് വന്ന്)
സ്ത്രീ ഒന്ന്:
വീടിൻ ഐശ്വര്യമേകും വിളക്കുകൾ
എന്നു കാര്യത്തിൽ വാഴ്ത്തിപ്പറഞ്ഞു
സ്ത്രീ രണ്ട്:
അടുക്കളത്തറയിൽ അടുപ്പിന്റെ ചോട്ടിൽ
പുകമറയ്ക്കുള്ളിൽ തളച്ചു
സ്ത്രീ മൂന്ന്:
ആയിരം വർണ്ണത്തിൽ നെയ്ത സ്വപ്നങ്ങൾ
പുകയായ് പുകഞ്ഞതു ചിമ്മിനി മാനത്തയച്ചു
സ്ത്രീ നാല്:
സ്ത്രീയെന്ന ബോധത്തിൽ ഗർഭം ചുമന്നു
പേറ്റുനോവിൽ സുഖം കണ്ടു
സ്ത്രീ:
ഭൂമിയോളം ക്ഷമിച്ചേറെ സഹിച്ചു
ദു:ഖഭാരങ്ങളെത്ര വഹിച്ചു
പുരുഷൻ ഒന്ന്:
എന്നിട്ടുമെന്നും സ്ത്രീകൾതൻ കാതിൽ
പഴിവാക്കുകൾ വന്നു തളച്ചിടുന്നു
പുരുഷൻ രണ്ട്:
രണ്ടാം തരക്കാരി മാത്രമായ് സ്ത്രീജന്മം
പാഴായിപ്പോകുന്നു സത്യം
സ്ത്രീ ഒന്ന്:
ഇല്ലിനിക്കഥയിതു തുടരുകയില്ലെന്ന്
നമ്മൾ പ്രതിജ്ഞ ചെയ്യുന്നു
സ്ത്രീ രണ്ട്:
നമ്മൾ വിലക്കുന്നു വേണ്ടതിലേറെ
വിലക്കിൻ വിലങ്ങുകൾ വേണ്ട
സ്ത്രീ മൂന്ന്:
നമ്മളും നാടിൻ പൊതുധാരയിൽ
കർമ്മനിരതരായ് മാറും
സ്ത്രീ നാല്:
വീടിന്റെ ശക്തികൾ നാടിനും ശക്തിയായ്
പോരുന്നിതാ കരുത്തോടെ
കോറസ്:
സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു
സ്ത്രീകളും വ്യക്തികൾ ശക്തികൾ
എന്നു നമ്മൾ തിരിച്ചറിയുന്നു
(അവസാനത്തെ വരികൾ മുഴുവൻ ചേർത്ത് സംഘഗാനമായി ആലപിച്ച് നാടകം അവസാനിപ്പിക്കാവുന്നതാണ്
അതായത്-
സ്ത്രീകളും വ്യക്തികൾ...................
.......................................എന്ന് നമ്മൾ തിരിച്ചറിയിന്നു
വീടീൻ ഐശ്വര്യമേകും......................................
പോരൂന്നിതാ കരുത്തോടെ.................................
.........................................................................
.....................നമ്മൾ തിരിച്ചറിയുന്നു)
എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!
Thursday, June 4, 2009
പുകവലി
പുകവലി തലമുറകളിൽ നിന്നും തലമുറകളിലേക്കു വ്യാപരിക്കുന്ന ഒരു ദു:ശീലമാണ്.
മനുഷ്യന്റെ മിക്കവാറും എല്ലാ ശീലങ്ങളും ദു:ശീലങ്ങളും തലമുറകാളിൽനിന്നും തലമുറകളിലേയ്ക്കു വ്യപരിയ്ക്കുന്നതാണ്. ജീവിതം തന്നെ മുൻ തലമുറയുടെ അനുകരണമാണ്. കാലം അനിവാര്യമാക്കുന്ന പല മാറ്റങ്ങളും കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെ കാലത്തിനനുസരിച്ച് മാറിവരുന്ന കാര്യങ്ങളും പിന്നീട് അനുകരണത്തിനു വിധേയമാകും. മുതിർന്നവരെ അനുകരിക്കുന്നത് കുട്ടികളുടെ ശീലമാണല്ലോ!കുട്ടികൾ മാത്രമല്ല, മുതിർന്നവരും ചുറ്റിലും കാണുന്നതും കേൾക്കുന്നതും അറിയുന്നതുമൊക്കെ അനുകരിച്ചെന്നിരിക്കും. നല്ലതും ചീത്തയും അനുകരിക്കപ്പെടാം. ഒരു വശത്ത് അനുകരണം നല്ലതാണ്. അത് അനിവാര്യവുമാണ്. മനുഷ്യന്റെ മാത്രമല്ല, സമസ്ത ജീവജാലങ്ങളുടേയും നിലനില്പിനും പിന്തുടർച്ചയ്ക്കും അനുകരണം ഒഴിച്ചു കുടാനാകാത്തതാണ്. എന്നാൽ അനുകരിച്ചുകുടാത്ത കാര്യങ്ങളും അനുകരിക്കപ്പെടുന്നു വെന്നുള്ളതാണ് ഇതിന്റെ മറുവശം.
അങ്ങനെ അനുകരിക്കാൻ പാടില്ലാത്തതും എന്നാൽ നല്ലൊരു പങ്ക് ആളുകളും അറിഞ്ഞും അറിയാതെയും അനുകരിച്ചു പോരുന്നതുമായ പ്രവ്യത്തികളാണ് ലഹരി വസ്തുക്കളുടെ ഉപയോഗം; പുകവലി ഉൾപ്പെടെ! ഇതാകട്ടെ ഇതിന്റെ അപകടങ്ങൾ അറിഞ്ഞുകൊണ്ടു തന്നെയാണ് നല്ലൊരു പങ്ക് ആളുകളും അനുകരിക്കുന്നതെന്നതാണ് ഒരു പ്രത്യേകത.
യുക്തിബോധമുള്ള മനുഷ്യരും യുക്തിബോധമില്ലാത്ത മനുഷ്യരും അയുക്തികമായ ഈ പ്രവ്യത്തി-പുകവലി- നടത്തുന്നു വെന്നതാണ് സത്യം. പണ്ഡിതനും പാമരനും,ദരിദ്രനും സമ്പന്നനും,സാക്ഷരനും നിരക്ഷരനും,സ്ത്രീയും പുരുഷനും ഒക്കെ ഈ ദു:ഷ്പ്രവ്യത്തി ചെയ്യുകയാണ്! വിദ്യാസമ്പന്നനും പള്ളിക്കൂടം കണ്ടിട്ടില്ലാത്തവനും ഒരു പോലെ ഈ മണ്ടത്തരം കാണിക്കുകയാണ്. ആരോഗ്യരക്ഷാപ്രവർത്തകരായ ഡോക്ടർമാരിലും നല്ലൊരു പങ്ക് പുകവലിച്ച് രസിക്കുകയാണ്. വേലി തന്നെ വിളവു തിന്നുന്നതുപോലെ!
ചൊട്ടയിലെ ശീലം ചുടലവരെ
സാധാരണ കുട്ടികളായിരിക്കുമ്പോൾ തന്നെ പുകവലി ഭ്രമം ആരംഭിക്കുകയാണ്. കാരണം മുതിർന്നവർ ആസ്വദിച്ചു പുകവലിക്കുന്നത് കാണുന്ന കുട്ടികൾ അത് അനുകരിക്കാൻ ശ്രമിക്കുന്നു.ആദ്യമാദ്യം മുതിർന്നവരുടെ പുകച്ചുരുട്ടുകൾ കട്ടെടുത്ത് രുചിച്ചുനോക്കും. പിന്നെ കുട്ടുകാരോടൊപ്പം ചേർന്ന് പരീക്ഷിക്കും. കൌമാരദശായിലാണ് ശരിക്കും പുകവലിയോടൊരു കുതൂഹലം തോന്നിത്തുടങ്ങാൻ കൂടുൽ സാദ്ധ്യത. പ്രത്യേകിച്ചും ആൺകുട്ടികളിൽ.
പുകവലിച്ചാലേ പുരുഷനാകൂ എന്നൊരു തെറ്റിദ്ധാരണ കൌമാരത്തിലേ പിടികുടുന്നുണ്ട്. അതാണ് ഒരു പ്രേരണ. പുകവലിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയിട്ടായാലും കുട്ടികൾ പുകവലി തുടങ്ങും. കാരണം ആണുങ്ങളാകണ്ടേ? മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി പുകവലിക്കുന്നവരും ഉണ്ട്.കാരണം ഞങ്ങളും അതിന് ‘ആളായി’രിക്കുന്നുവെന്ന പ്രഖ്യാപനം!
പറഞ്ഞു വരുന്നത് ഒരു പ്രധാനകാര്യമാണ്. കുട്ടികൾ പുകവലിച്ചു തുടങ്ങാൻ കാരണം, പുകവലിയുടെ എല്ലാ ദൂഷ്യങ്ങളും അറിഞ്ഞുകൊണ്ടു തന്നെ അത് വലിച്ചുവിടുന്ന മുതിർന്നവരാണ്. മുതിർന്നവരിൽ നിന്നു കണ്ട് അവരെ അനുകരിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ എഴുതി വച്ചിട്ടുള്ളത് വായിച്ചിട്ടു തന്നെയാണ് ഈ അയുക്തിക പ്രവ്യത്തി ചെയ്യുന്നത്.
അതുകൊണ്ട് തലമുറകളിലൂടെയുള്ള പുകവലിയുടെ ഈ വ്യാപനം തടയാൻ ഏറ്റവും പുതിയതലമുറയ്ക്ക് മാത്രമേ കഴിയൂ. ഇപ്പോൾ ജീവിച്ചിരിക്കുന്ന മുതിർന്നവരുടെ തലമുറ സ്വയം നിയന്ത്രിച്ച് മാതൃക കാട്ടുന്നതിലൂടെ മാത്രമേ പുകവലി അടുത്തതലമുറയിലേക്കു വ്യാപിക്കുന്നത് നിയന്ത്രണ വിധേയമാവുകയുള്ളു. ഒരു തലമുറ അടുത്ത തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് പുകവലി എന്ന ദു:ശീലം പകർത്തിക്കൊടുക്കുന്നു എന്നുള്ളത്.
പുകവലി ആരോഗ്യത്തിനു ഹാനികരം
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഇതിനകം സംശയങ്ങൾക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.എന്നിട്ടും ആളുകൾ പുകവലിക്കുന്നു. ഇത് ഒരു ശീലമല്ല; സാക്ഷാൽ ദു:ശീലമാണ്. ഇഞ്ചിഞ്ചായി ആത്മഹത്യ ചെയ്യുന്ന അപക്വമായ പ്രവ്യത്തി!
പുകയിലയിൽ ആയിരത്തോളം രാസപദാർതഥങ്ങൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ,കാർബൺ മോണോകൈസ്ഡ്, ടാർ എന്നിവയാണ് അവയിൽ പ്രധാനം. ഏറ്റവും മാരകമായിട്ടുള്ള പദാർത്ഥങ്ങളാണ് അവ. നാഡികളെ താൽക്കലികമായി ഉത്തേജിപ്പിക്കുന്ന നിക്കോട്ടിൻ ക്രമേണ അവയുടെ പ്രവർത്തനത്തെ മന്ദീഭവിക്കുന്നു. ടാർ അർബുദരോഗം വരുത്തും. സ്വരം പരുഷമാക്കിത്തിർക്കും.കാർബൺ മോണോകൈസ്ഡ് രക്തത്തിലെ ഓക്സിജൻ വാഹകശക്തിയെ ഗണ്യമായി കുറയക്കുകയും, രക്തം കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
രണ്ടായിരത്തിൽ പരം രാസഘടകങ്ങൾ പുകയിലയിൽനിന്നുമാത്രം വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഉണങ്ങിയ പുകയിലയിൽ 89-90 ശതമാനം രാസപദാർത്ഥങ്ങൾ ഉണ്ട്. കാർബോഹൈഡ്രേറ്റുകൾ, നൈട്രോജനിക യൌഗികങ്ങൾ, കാർബണിക-അകാർബണിക അമ്ലങ്ങൾ, പോളിഫിനോളുകൾ, വർണകങ്ങൾ, എണ്ണകൾ,ആൽക്കലോയിടുകൾ, എൻസൈമുകൾ എന്നിവയാണ് പ്രധാനം.
ചെറിയ തോതിൽ മറ്റ് രാസപദാർത്ഥങ്ങളും പുകയിലയിൽ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിൻ ആണ് പ്രധാന ആൽക്കലോയിഡ്. കൂടാതെ സിഗരട്ടിന്റെ വീര്യം കൂട്ടാനും പുകവലിക്കുന്നവരെ അതിനു കൂടുതൽ അടിമപ്പെടുത്താനും ചില രാസവസ്തുകൾ പ്രത്യേകമായി ചേർക്കന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രുചി, ഗന്ധം, വീര്യം എന്നിവ കൂട്ടാൻ രാസവസ്തുകൾ ഉപയോഗിക്കുന്നു.
പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങൾക്കു അറിവുണ്ടെന്നും, അറിഞ്ഞുകൊണ്ടു തന്നെയാണ് പുകവലിക്കുന്നതെന്നും പറയുന്നുണ്ടെങ്കിലും ശരിക്കും ഇതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും അറിയില്ലെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. വെറും ഒരു കൌതുകത്തിനോ, ഫാഷനോ വേണ്ടി തുടങ്ങുന്ന പുകവലി പിന്നീട് പലർക്കും നിർത്തനാകാത്ത ദു:ശീലമായി വളരുകയാണ് ചെയ്യുന്നത്. അല്പാലപമായി അത് ആരോഗ്യത്തെ കാർന്നു തിന്നുന്നു. അവസാനം രോഗ ശയ്യയിൽ വീഴുമ്പോൾ മാത്രമാണ് അതു ബോദ്ധ്യമാകുന്നത്.
അപ്പോഴും എല്ലാവർക്കും അത് ബോധ്യമാകുന്നു പറയാനാകില്ല. കാരണം പുകവലി കൊണ്ടാണ് ഒരു രോഗം വന്നതെന്നു പറഞ്ഞാൽ അതേ രോഗം പുകവലിക്കാത്തവർക്കും വരുന്നുണ്ടല്ലോ എന്നു പറഞ്ഞു തർക്കിക്കുന്നവരുണ്ട്. യാതൊരു ദു:ശീലവുമില്ലാതെ നല്ലനല്ല പച്ചക്കറികളും തിന്നു ജീവിക്കുന്ന എത്രയോ പേർക്കു മാരകരോഗങ്ങൾ വന്നു അവർ മരിക്കുന്നു. അതു കൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയവയെ എന്തിനു കുറ്റം പറയുന്നു എന്നു ചോദിക്കുന്നവരുണ്ട്.
എല്ലാത്തരത്തിൽ പെട്ട ആളുകൾക്കും ഏതുതരത്തിൽ പെട്ട രോഗവും വരാം എന്നതുകൊണ്ട് പുകവലി, മദ്യപാനം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം രോഗമുണ്ടാകുന്നുവെന്ന യാഥാർത്ഥ്യം നിഷേധിക്കാനാകുമോ? മുടന്തൻ ന്യായം പറഞ്ഞ് ആരോഗ്യത്തിനു ഹാനികരമായ ദു:ശീലങ്ങൾ തുടരുന്നത് യുക്തിയാണോ? ഏവരും ചിന്തിക്കേണ്ട കാര്യമാണ്.
എന്തായാലും ഒരു കാര്യം ഉറപ്പ്; പുകവലിക്കുന്നവർ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കും.അതു കൊണ്ട് പുകവലിക്കാരോട് അത് ഒരു തരത്തിലും നിർത്താൻ തയ്യാറല്ലെങ്കിൽ നമുക്കു പറയാവുന്നത് മരിക്കാം മരിക്കാം മരിച്ചുകൊണ്ടേ ഇരിയ്ക്കാം എന്നുമാത്രമാണ്. അല്ലെങ്കിൽ വലിയ്ക്കൂ വലിപ്പിയ്ക്കൂ മരിച്ചുകൊണ്ടേയിരിയ്ക്കൂ എന്നു മാത്രമാണ്!
പുകവലിയും രോഗങ്ങളും
തുടർച്ചയായി പുകവലിക്കുന്നവരിൽ ഉന്മേഷക്കുറവ്, രുചിയില്ലായ്മ തുടങ്ങിയവ ക്രമേണ പ്രത്യക്ഷപ്പെടും. ചായയും സിഗരറ്റും നിരന്തരം ഉപയോഗിച്ച് ഭക്ഷണത്തോട് താല്പര്യം കാണിക്കാത്ത നിരവധി പേരുണ്ട്. ഭക്ഷണം കഴിക്കുന്നതും ചായകുടിക്കുന്നതും എന്തിനു, പച്ചവെള്ളം കുടിക്കുന്നതു പോലും ശേഷം ഒരു സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമായി മാറുകയാണ് പലരിലും.
ദു:ഖം വന്നാൽ പുക, സന്തോഷം വന്നാൽ പുക, ടെൻഷൻ വന്നാൽ പുക, ക്ഷീണം വന്നാൽ പുക, ഉറങ്ങാൻ പുക, ഭക്ഷണം കഴിച്ചാൽ പുക, ചിലർക്കു ഉറങ്ങാതിരിക്കാൻ പുക, ബാത്ത് റൂമിൽ പോകാൻ പുക, കുളിക്കാൻ പുക, കുളി കഴിഞ്ഞാൽ പുക! അങ്ങനെയങ്ങനെ പുകവലിയുടെ പ്രേരണയും പിൻബലവും ഇല്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്കു മാറുകയാണ് ഓരോ പുകവലിക്കാരും. ജീവിതം തന്നെ പുകവലിക്കു വേണ്ടി സമർപ്പിക്കുന്നു. അവസാനം അവരുടെ ജീവിതം തന്നെ ‘പുക’ എന്നല്ലാതെ എന്തുപറയാൻ?
ഉന്മേഷക്കുറവ്, രുചിയില്ലായ്മ എന്നിവ ക്രമേണ പുകവലിക്കാരനെ പിടികുടുന്നു. പുകയിലയിലെ ടാർ ശ്വാസ കോശാർബുദത്തിനു കാരണമാകുന്നു രക്ത സമ്മർദ്ദം ഉയരുക, ഹൃദയമിടിപ്പ്, രക്തക്കുഴലുകളിൽ രക്തം കട്ടിയാവുക തുടങ്ങിയ രോഗങ്ങൾ നിക്കോട്ടിൻ മൂലം ഉണ്ടാകുന്നു. പുകവലിയും പുകയില തീറ്റിയും മൂലമാണ് നല്ലൊരു പങ്ക് ആളുകൾക്കു കാൻസർ ഉണ്ടാകുന്നത്.
ഒരു കടലാസിലോ വെള്ളത്തുണിയിലോ സിഗരറ്റ് പുക കൊള്ളിച്ചാൽ അത് മഞ്ഞനിറമാകുന്നതു കണ്ടിട്ടില്ലേ? കുറെ സിഗരറ്റെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ആളുവടിയാകും! പരീക്ഷിക്കേണ്ട; സത്യമാണ്. മരണം ഉറപ്പ്. അറുപതു മില്ലിഗ്രാം നിക്കോട്ടിൻ ഒന്നായി കുത്തിവച്ചാലും ആൾമരിക്കും. കഫശല്യം, ചുമ, ദഹനക്കേട് തുടങ്ങി നിസാരമൊന്നു കരുതുന്ന രോഗങ്ങൾ മുതൽ ഹൃദയസ്തംഭനം, ബ്രോങ്കൈറ്റിസ്, എംഫിസിമ, പെപ്റ്റിക്കും അൾസർ, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വരെ പുകവലി മൂലം ഉണ്ടാകുന്നു.
പുരുഷന്മാരിൽ ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിൽ കാൻസർ രോഗികളിൽ 40 % പുകവലി മൂലം രോഗികളായ വരാണെന്ന് കണക്കുകൾ പറയുന്നു. കേരളത്തിൽ നാല് ഹൃദ് രോഗികളിൽ ഒരാളുടെ മരണകാരണം പുകവലി മൂലമാണ്. പുകവലിക്കുന്നവരുടെ ശ്വാസകോശം തലച്ചോറ്, ഹൃദയം എന്നിവ പലപ്പോഴും തകരാറിലായിരിക്കുമെന്നതിനാൽ ഇത്തരക്കാരിൽ ശസ്ത്രക്രിയകൾ ചെയ്യുന്ന സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
അച്ഛനമ്മമാർ പുകവലിക്കുന്ന വരാണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം അപകടത്തിൽ ആകും. അമ്മയുടെ പുകവലി കുട്ടികൾക്കു ജന്മം നൽകാനുള്ള കഴിവിനേയും, ശിശുവിന്റെ ആരോഗ്യത്തേയും പ്രതികുലമായി ബാധിക്കും. ഗർഭിണിയുടെ അടുത്തിരുന്നു പുകവലിച്ചാൽ ആ പുക അമ്മ ശ്വസിക്കുന്നതു മൂലം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം തകരാറിലാകും. പുകവലിക്കുന്നവരുടെ കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അമിതമായി പുകവലിക്കുന്നവർക്കു അന്ധതയും ഉണ്ടാകും. കണ്ണിന്റെ ലെൻസ് വികസിക്കുകയും സുതാര്യമാവകയും ചെയ്യുന്ന പ്രവണത (കാറ്ററാക്ട്) വർദ്ധി ക്കുന്നതോടൊപ്പം അന്ധത ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിൽ കണ്ടുവരുന്ന കാൻസറുകളിൽ മൂന്നിൽ ഒന്നും പുകവലി മൂലമാണ് ഉണ്ടാകുന്നത്.വായ്,തൊണ്ട, ശ്വാസകോശം, അന്നനാളം, ശബ്ദനാളം, എന്നിവിടങ്ങളിൽ പുകയിലയുടെ നേരിട്ടുള്ള പ്രവർത്തന ഫലമായാണ് കാൻസർ ഉണ്ടാകുന്നത്.മൂത്രാശയം, മൂത്രനാളിക, വ്ര്ക്കകൾ,ആഗ്നേയഗ്രന്ഥി, ഗർഭാശയനാളം എന്നിവിടങ്ങളിൽ നേരിട്ടല്ലാതെയുള്ള പ്രവർത്തനം മൂലവും കാൻസർ പിടിപെടുന്നു. ഇന്ത്യയിലുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ 22 ശതമാനം പുകയിലയുടെ ഉപയോഗം മൂലമാണത്രേ! ശ്വാസകോശ രോഗങ്ങളിൽ ഇത് 45 ശതമാനമാണ്. പക്ഷാഘാതങ്ങളിൽ 16 ശതമാനവും പുകയില മൂലമാണ് ഉണ്ടാകുന്നത്.
സിഗരറ്റ് വലിക്കുന്നവർ അന്തരീക്ഷത്തിൽ കലർത്തുന്ന പുക ശ്വസിച്ച് മറ്റുള്ളവരും രോഗികളാകുന്നു. അവരുടെ കാഴ്ചശക്തിയെ ഉൾപ്പെടെ അതു ബാധിക്കും. അതുകൊണ്ടു തന്നെ പുകവലി ഒരു സാമൂഹ്യ ദ്രോഹവുമാണ്.
സ്ത്രീകളാണ് പുകവലിക്കുന്നതെങ്കിൽ അവരിൽ ഗർഭച്ഛിദ്രത്തിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുടുതലാണ്. മാസം തികയാതെയുള്ള പ്രസവം, അംഗവൈകല്യമുള്ള കുട്ടികളെ പ്രസവിക്കൽ തുടങ്ങിയവ പുകവലിക്കാരായ അമ്മമാരിൽ സംഭവിക്കുന്നു. ഗർഭപാത്രത്തിൽ വച്ചു തന്നെ കുട്ടി നിക്കോട്ടിന്റെ പിടിയിൽ അമരുന്നതാണ് ഇതിനു കാരണം. പുകവലിക്കാരായ അമ്മമാർ പ്രസവിക്കുന്ന കുട്ടികൾക്കു നിറം മാറ്റവും കണ്ടു വരാറുണ്ട്. കൂടാതെ ഇത്തരം കുഞ്ഞുങ്ങളിൽ- ഹൃദയ ധമനികളിൽ തകരാറ്, ന്യൂമോണിയ , ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളും കാണപ്പെടുന്നു.
സ്ത്രീകളുടെ മുഖകാന്തിയും ചർമ്മകാന്തിയും പുകവലി കാരണം നഷ്ടമാകുന്നു. അവരുടെ ബാഹ്യ സൌന്ദര്യത്തിന് ആകെത്തന്നെ കോട്ടംതട്ടും. പുകവലിച്ച് എന്തിന് വെറുതെ സൌന്ദര്യം കളയണം?
പാസീവ് സ്മോക്കിംഗ്
പുകവലിക്കുന്നവരുടെ അടുത്തിരുന്നു ആ പുക ശ്വസിക്കുന്നതിലൂടെ അപകടത്തിലാകുന്ന നിരപരാധികളെയാണ് പാസീവ് സോമക്കേഴ്സ് എന്നു വിളിക്കുന്നത്. സിഗരറ്റ് വലിച്ച് പുറത്തുവിടുന്ന പുകയിൽ നിക്കോട്ടിൻ, കാർബൺ മോണോകൈസ്ഡ്, അസറ്റാൽഡിഹൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ശരീരത്തിന് മാരകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അതു കൊണ്ടുതന്നെ പൊതുസ്ഥലങ്ങളിലെ പുകവലി ഒരു സാമൂഹ്യദ്രോഹമാണ്.
സാമ്പത്തിക നഷ്ടം
പുകവലിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി ആരും ചിന്തിക്കാറില്ല. ഇതെഴുതുമ്പോൾ നാലുരൂപാ വിലയുള്ള സിഗരറ്റുണ്ട്. ദിവസവും ഇരുപത് സിഗരറ്റും അതിലധികവും വലിക്കുന്ന മനുഷ്യരുണ്ട്. നാലുരൂപയ്ക്ക് വിൽക്കുന്ന സിഗരറ്റാണുപയോഗിക്കുന്നതെങ്കിൽ ദിവസം ഇരുപതുവച്ചായാൽ തന്നെ ദിവസവും എൺപതു രൂപാ വീതം ഒരു വലിക്കാരന് ചെലവാകും. മാസത്തിൽ അത് രണ്ടായിരത്തി നാനൂറ് ആകും. അപ്പോൾ വർഷത്തിലോ? കൂട്ടിനോക്കുക!
കൈയ്യിലിരിക്കുന്ന പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാൻ ചെലവാക്കുന്നതാണ് ഈ തുക! നാം അദ്ധ്വാനിച്ചു കിട്ടുന്ന പണം നമ്മെ അദ്ധ്വാനിക്കാൻ സഹായിക്കുന്ന ശാരീരികാരോഗ്യത്തെ നശിപ്പിക്കുവാൻ ഇപ്രകാരം ഉപയോഗിക്കണോ എന്ന് ഏവരും ചിന്തിക്കുക!
Monday, June 1, 2009
ജനവിധി
ജനവിധി മാനിയ്ക്കണം; അതെന്തുതന്നെ ആയാലും. വിജയിക്കുന്നവർക്കും പരാജയപ്പെടുന്നവർക്കും അതൊരു അനുഭവ പാഠമായിരിയ്ക്കണം. പരാജിതർ നിരാശരാകരുത്; അവർ ആരുതന്നെ ആയാലും. വിജയികൾ അഹങ്കരിയ്ക്കുകയും അരുത്; അവർ ആരുതന്നെ ആയാലും.
ജയമോ തോൽവിയോ ആർക്കും കുത്തകയാക്കി വയ്ക്കാനാകില്ല. അവർ ആർ തന്നെ ആയാലും. അങ്ങനെ ആകാതിരിയ്ക്കാനുള്ള സാദ്ധ്യതയാണ് ജനാധിപത്യത്തിന്റെ സാദ്ധ്യതാമൂല്യം തന്നെ. തോൽക്കുന്നവർ എന്തുകൊണ്ട് തോറ്റു എന്നു സത്യസന്ധമായി വിലയിരുത്തണം എന്നതുപോലെ ജയിയ്ക്കുന്നവർ എന്തുകൊണ്ട് ജയിച്ചു എന്നും വിലയിരുത്തണം.
എന്നാൽ തോൽക്കുന്നവരുടെ വിലയിരുത്തൽ വിജയിച്ച എതിരാളികളെയും അവരുടെ വിജയത്തെയും കുറച്ചുകാണുന്നതാകരുത്; എന്നതുപോലെ വിജയിക്കുന്നവരുടെ വിലയിരുത്തൽ തോൽക്കുന്നവരുടെ പ്രാധാന്യവും കുറച്ചുകാണുന്നതുമാകരുത്. കാരണം വിജയികൾ ആയതുകൊണ്ട് അവർ ശക്തരോ പരാജിതർ ആയതുകൊണ്ട് അവർ ദുർബ്ബലരോ ആകുന്നില്ല. പിന്തുണയിലല്ല പ്രവൃത്തിയിലാണ് കാര്യം.
ജനപിന്തുണയുള്ളതുകൊണ്ട് പ്രവർത്തനങ്ങൾ നന്നാകണം എന്നില്ല. ജനപിന്തുണ കുറഞ്ഞതുകൊണ്ട് പ്രവൃത്തികൾ മോശമാകണം എന്നും ഇല്ല. ജയിക്കുന്നവർ എല്ലായ്പോഴും യോഗ്യരോ, തോൽക്കുന്നവർ എല്ലായ്പോഴും അയോഗ്യരോ ആകുന്നില്ല. ജനാധിപത്യത്തിന്റെ പ്രായോഗിക പരിമിതികളിൽ ഒന്നു മാത്രമാണിത്.
ജനവിധി എല്ലായ്പോഴും പ്രബുദ്ധതയുടെ പ്രതിഫലനം ആകണം എന്നില്ല. എല്ലാവരും വിദ്യാഭ്യാസപരമായും, ചിന്താപരമായും ഒരേ നിലവാരം പുലർത്തുന്നില്ല. ഇക്കാര്യത്തിൽ ഒരു സമനിരപ്പുണ്ടാക്കുക സാദ്ധ്യവുമല്ല. എല്ലാം ഏതാണ്ട് ഒരു സമനിരപ്പിൽ ഒത്തുവന്നാലും വിശ്വാസങ്ങളിലും അഭിരുചികളിലും ഉള്ളതായ വ്യതിയാനം നിലനിൽക്കും.
ഐവരിൽ മൂവർ കൈ പൊക്കി കാണിച്ചിട്ട് ഇതു കാലാണെന്നു പറഞ്ഞാൽ അതു കാലുതന്നെ എന്നു സമ്മതിയ്ക്കലാണ് പലപ്പോഴും ജനാധിപത്യം. ഭൂരിപക്ഷത്തിനാണ് ഇവിടെ പ്രാധാന്യം. ന്യായമോ അന്യായമോ സത്യമോ അസത്യമോ നല്ലതോ ചീത്തയോ എന്നതൊന്നുമല്ല ഭൂരിപക്ഷത്തിനു മാത്രമാണു ജനാധിപത്യത്തിൽ പ്രാധാന്യം. ഇക്കാരണങ്ങളാൽ ജനാധിപത്യം പലപ്പോഴും നിസഹായമാകുന്നുണ്ട്.
മാറിമറിയലുകൾ ജനാധിപത്യത്തിൽ ഏതു സമയത്തും സംഭവിയ്ക്കാം. അതുകൊണ്ടുതന്നെ വളരെ കരുതലോടെ വേണം ഓരോരുത്തരും രാജ്യകാര്യങ്ങളിൽ ഇടപെടാൻ. ആരുടെയെങ്കിലും ആത്യന്തിക വിജയം എന്നൊന്നു ജനാധിപത്യം ഉൾക്കൊള്ളുന്നില്ല. ഇന്നു ഞാൻ നാളെനീ എന്ന ചൊല്ല് എപ്പോഴും ഓർക്കണം.

Friday, May 8, 2009
ഏതാനും സൈറ്റുകള്‍
- പബ്ലിക്ക് റിലേഷൻസ്(PRD)
- കേരളാ ഗവണ്മെന്റ്
- ബ്ലോഗ്ഗെർ കോം
- ജി-മെയിൽ
- യാഹൂ മെയിൽ
- hscapഹയർസെക്കണ്ടറി
- എൽ.ബി.എസ്
- SSLC, Plus-Two റിസൾട്ട്
- +1Results
- കേരള സർക്കാർ ഒഫിഷ്യൽ പോർട്ട്
- cee-kerala.org
- എൻട്രൻസ് (CEE site)
- പോളി അഡ്മിഷൻ
- സുതാര്യ കേരളം
- Canedian Malayali's
- പി.ആർ.ഡി ഹോം പേജ്
- വിശ്വമാനവികം സോഷ്യൽ നെറ്റ്വർക്ക്
- റേഡിയോ ചാനലുകൾ
- ഒരു എഫ്.എം(ദുബൈ)
- കേംബ്രിഡ്ജ് ഡിക്ഷണാറി
- വിക്കി ഗ്രന്ധശാല
- നാടൻപാട്ടുകൾ
- ഈണം
- വരമൊഴി
- Mozilla3 മോസില്ല3
- മലയാളം ഓഫ് ലെയിൻ
- ഗൂഗിൾ മലയാളം ട്രാൻസിലിറ്ററേറ്റ്
- അക്ഷരങ്ങൾ
- കുട്ടികൾക്ക് ഇംഗ്ലീഷ് കഥകൾ
- ആദ്യാക്ഷരി
- മലയാളം ഫോണ്ടുകൾ
- വിക്കീപീഡിയ-മലയാളം
- വിക്കിപ്പീഡിയ-ഇംഗ്ലീഷ്
- പുഴ മാഗസിൻ
- കൂട്ടം സോഷ്യൽ നെറ്റ്വർക്ക്
- ഓർക്കുട്ട്
- അക്ഷരങ്ങൾ-യൂണിക്കോഡ് കൺവെർട്ടെർ
- ഓർക്കുട്ട്- ബ്ലോഗക്കാഡമി
- വരമൊഴി-വിക്കി
- ഗൂഗിൾ മലയാളം റൈറ്റിങ് ടൂൾ
- യൂണീക്കോഡ് ഫോണ്ട്സ്
- ദി ഹിന്ദു
- കേരള കൌമുദി
- ഇന്ത്യൻ ഐ.റ്റി ആക്റ്റ്- 2000
- ദേശാഭിമാനി
- തേജസ്സ്
- മാധ്യമം
- മാത്ര്ഭൂമി
- മലയാള മനോരമ
- ഇ-പത്രം
- പി.എസ്.സി കേരള
- കേരള യൂണിവേഴ്സിറ്റി
- ഹയർ സെക്കണ്ടറി
- വിക്കി പാഠശാല
- തനിമലയാളം
- ചിന്താ ഡോട്ട് കോം
- സബ്മിറ്റ് റ്റു ഗൂഗിൾ
- തട്ടത്തുമല ഗൂഗിൾ സെർച്ച്
- ബ്ലോഗ് സെർച്ച്
- സി.പി.എം വെബ്സൈറ്റ്
- ഗൂഗിൾ ലേറ്റെസ്റ്റ് മലയാളം ബ്ലോഗ്പോസ്റ്റുകൾ
Thursday, April 23, 2009
ജനാധിപത്യത്തിലെ പണാധിപത്യം
ജനാധിപത്യത്തിലെ പണാധിപത്യം
(മുൻ കുറിപ്പായി ഒരു പിൻ കുറിപ്പ്: മുഴുവന്‍ വായിക്കാൻ കഴിയാത്തവർക്കുവെണ്ടിയാണ് ഈ മുൻ കുറിപ്പ് നൽകുന്നത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു ദിവസത്തെ ചെലവുകൾക്കായി മാത്രം ബൂത്ത് ഒന്നിനു പതിനയ്യായിരം രൂപ വച്ചു നൽകി എന്ന കേട്ടറിവിന്റെ പ്രേരണയിൽ നമ്മുടെ ജനാധിപത്യത്തിൽ പണത്തിന്റെ സ്വാധീനം വർദ്ധിച്ചു വരുന്നതിന്റെ ഉൽക്കണ്ഠകൾ പങ്കു വയ്ക്കുകയാണ് ഇവിടെ.
പോസ്റ്റിൽനിന്നുള്ള കോട്ടിംഗ്
"ഇങ്ങനെ പോയാൽ നാളെ സംഭവിയ്ക്കാൻ പോകുന്നത് എന്തെന്നാൽ, സ്ഥാനാർത്ഥിയാകാൻ നേതാക്കൾക്കു പണം, പ്രവർത്തിയ്ക്കാൻ പ്രവർത്തകർക്കു പണം, വോട്ടു ചെയ്യാൻ വോട്ടർക്കു പണം എന്ന സ്ഥിതിവിശേഷം വ്യാപകമാകും. എന്നു പറഞ്ഞാൽ ഭാവിയിൽ പണശേഷിയുള്ളവനു മാത്രമേ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. അപ്പോൾ ഭരണം അതി സമ്പന്നരുടെ മാത്രം കൈകളിലേയ്ക്ക്. ജനാധിപത്യം അങ്ങനെ പണാധിപത്യത്തിലേയ്ക്ക്. പ്രത്യാശിയ്ക്കുന്നതിനു പണം കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് അങ്ങനെയൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെയെന്നു നമുക്കു പ്രത്യാശിയ്ക്കാമായിരുന്നു. പക്ഷെ നാളിതു വരെയുള്ള സ്ഥിതിയിലും സമ്പന്നർക്കു തന്നെയാണല്ലോ ഭരണത്തിന്റെ ചുക്കാൻ. പിന്നെ വരുന്നിടത്തുവച്ചു കാണുക. അത്രതന്നെ.")
ഇനി മുഴുവൻ പോസ്റ്റിലേയ്ക്ക്
ഒരു പൊതു തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വാഭാവികമായും പല മറ്റം മറിച്ചിലുകളും ഉണ്ടായിട്ടുണ്ട് എങ്കിലും, തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തിൽ കാലാനുസാരിയായ ചില മാറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സർക്കാർ സംവിധാനങ്ങളും, രാഷ്ട്രീയ പാർടികളും പൊതു ജനങ്ങളും തെരഞ്ഞെടുപ്പിനെ സമീപിച്ചത് പരമ്പരാഗതമായ രീതിയിൽ തന്നെയായിരുന്നു.ഒരുപാടു തെരഞ്ഞെടുപ്പുകൾ കണ്ടും പങ്കെടുത്തും അനുഭവിച്ചും പരിചയിച്ചു പോന്നന്നതുകൊണ്ട് പൊതുവിൽ ആവർത്തന വിരസതകൊണ്ടുള്ള ഒരു നിസ്സംഗഭാവം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. പൊതുവേ മടുപ്പെന്നോ മുരടിപ്പെന്നോ ഒക്കെ പറയാവുന്ന ഒരു അവസ്ഥ.
ഇവിടെ പറയാൻ ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനത്തെ കുറിച്ചാണ്.പണ്ടും ജനാധിപത്യത്തിൽ പണാധിപത്യം ഒരു വലിയ സ്ഥാനം അലങ്കരിച്ചു പോന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളാണ് നിർണ്ണായകമായ പങ്ക് വഹിച്ചു പോരുന്നത്. മത്സരിയ്ക്കുന്നതും ജയിക്കുന്നതും ഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കാർ തന്നെ. എന്നാൽ കാലം കഴിയുംതോറും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം കൂടിക്കൊണ്ടിരിയ്ക്കുകയാണ്.ഈ തെരഞ്ഞെടുപ്പിലും രഹസ്യ സ്വഭാവം വിട്ട് അല്പം പരസ്യമായി തന്നെ നടന്ന പണത്തിന്റെ കളികൾ നാം കണ്ടതാണ്.ആയിരങ്ങളും ലക്ഷങ്ങളും ഒക്കെ പോയി. കോടികളുടെ മാത്രം കളിയായി ഇലക്ഷൻ! വോട്ടർമാർക്കു പണം നൽകാൻ പോയവർ അറസ്റ്റിലായ പല സംഭവങ്ങളും റിപ്പോട്ടു ചെയ്യപ്പെട്ടത് ഇത്തരുണത്തിൽ ഓർക്കണം. ചെലവുകൾ നിയന്ത്രിയ്ക്കാൻ നിയോഗിയ്ക്കപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരുടെ ചെലവുകൾ തന്നെ ഭീമം.
സാധാരണ തെരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ആളുകളിൽ നിന്ന് പിരിവെടുക്കാറുണ്ട്. ആ തുകകൊണ്ടാണ് തെരഞ്ഞെടുപ്പു ചെലവുകൾ വഹിച്ചു പോരുന്നത്.ചുണയുള്ളവർ കൂടുതൽ പിരിച്ചെടുക്കും.കൂടാതെ സ്ഥാനാർത്ഥി സ്വന്തം നിലയിലും കുറെ കാശ് പൊടിയ്ക്കും. ചില സ്ഥാനാർത്ഥികൾക്ക് ജയിച്ചാലും തോറ്റാലും സാമ്പത്തികമായി നേട്ടമാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചു പാപ്പരായിപ്പോയ സ്ഥാനാർത്ഥികളും ഉണ്ട് എന്നതു വിസ്മരിയ്ക്കുന്നില്ല. . പലരും സ്ഥാനാർത്ഥികൾ ആകുന്നതു തന്നെ ലക്ഷങ്ങളും കോടികളും കോഴ കൊടുത്തിട്ടാണ്. സ്ഥാനാർത്ഥിത്വം തന്നെ ഒരു വില്പന ചരക്കായി മാറുന്നു.
വോട്ടു വിലയ്ക്കു വാങ്ങൽ പണ്ടുമുതലേ ഉള്ളതാണ്. അതിപ്പോൾ പക്ഷെ കുറെക്കൂടി വ്യാപകമാണ് എന്നു മാത്രം. വോട്ടർമാരിൽനിന്നു നേരിട്ടും സ്ഥാനാർത്ഥികളിൽ നിന്നും , പ്രബലമല്ലാത്ത രാഷ്ട്രീയ പാർട്ടികളിൽനിന്നും ഒക്കെ ഈ വോട്ടു വാങ്ങൽ നടക്കുന്നു.അങ്ങനെ ജനാധിപത്യം പണാധിപത്യ മായി മാറുന്നു.എന്തായാലും പല വിധേനയും തെരഞ്ഞെടുപ്പു മാമാങ്കം വൻപിച്ച ധന ധൂർത്തിന് ഇട നൽകുന്നുണ്ട്. ഇത് നല്ല ഒരു പ്രവണതയല്ല. ഏറ്റവും ചെലവുകുറഞ്ഞ ഒരു പ്രക്രിയയായി തെരഞ്ഞെടുപ്പുകൾ മാറേണ്ടിയിരിയ്ക്കുന്നു.ഇതു എഴുത്തിനിടയിൽ ആത്മഗതം ചെയ്തുപോയതാണ്.
സാധാരണയായി പ്രചരണ ചെലവുകൾ കഴിഞ്ഞാൽ പിന്നെയുള്ളത് തെരഞ്ഞെടുപ്പു ദിവസത്തെ അല്ലറ ചില്ലറ ചെലവുകളാണ്. ഇതിനു മിക്കവാറും പാർട്ടികളും മുന്നണികളൂം തെരഞ്ഞെടുപ്പിന്റെ തലേന്ന് സ്ലിപ്പുകളൂം ബാഡ്‌ജുകളും ഉൾപ്പെടെയുള്ള അത്യാവശ്യം സാമഗ്രികൾ ബൂത്തുകളിൽ എത്തിയ്ക്കുന്ന സമയത്ത് ഒരു ചെറിയ പൊതി കൂടി സമ്മാനിയ്ക്കാറുണ്ട്. സാധാരണയായി അതു് ഇടതുപക്ഷത്തെ സംബന്ധിച്ച് അഞ്ഞൂറു രൂപയിൽ താഴെയുള്ള ഒരു സംഖ്യ ആയിരുന്നു. കോൺഗ്രസ്സ് മുന്നണിക്കാരാണെങ്കിൽ അത് ആയിരത്തിനടുത്തതോ അതിലും അല്പം കവിഞ്ഞതോ അകാം ഈ തുക. പിന്നെ സ്ഥാർത്ഥിയുടെ സാമ്പത്തിക സ്രോതസ്സ് അനുസരിച്ച് ഈ തലേപ്പോതിയുടെ കനം കൂടുകയോ കുറയുകയോ ചെയ്തെന്നിരിയ്ക്കും.
പിറ്റേന്നു തെഞ്ഞെടുപ്പു ദിവസം ബൂത്തിലിരിയ്ക്കുന്നവരുടെയും, പ്രധാന പ്രവർത്തകരുടേയും ഭക്ഷണ ചെലവും മറ്റും ഇതു കൊണ്ടാണു നടക്കേണ്ടത്. എന്നാൽ സാദ്ധ്യതയുള്ള മേഖലകളിൽ ആണെങ്കിൽ ബൂത്തു പ്രദേശത്തുനിന്ന് പിരിച്ചെടുക്കുന്ന തുകയുടെ പിൻബലം കൂടിയുണ്ടാകും. ചിലേടങ്ങളിൽ ഉച്ചയ്ക്ക് വെറും മരച്ചീനി പുഴുങ്ങിയതും മുളകുടച്ചതും കോണ്ടു പാർട്ടി പ്രവർത്തകർ ത്ര്‌പ്തിപ്പെടുമ്പോൾ ചിലയിടങ്ങളിൽ ചിക്കൻ ബിരിയാണി തുടങ്ങിയ മുന്തിയ തരം ഭക്ഷണങ്ങളാണ് വിളമ്പുന്നത്. ഓരോ വോട്ടർക്കും ഭക്ഷണം നൽകുന്ന രീതി പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ ചിലയിടങ്ങളിൽ പരീക്ഷിയ്ക്കപ്പെടാറുണ്ട്. പണ്ട് അല്പം മരച്ചീനിയും മറ്റും കഴിച്ചുകൊണ്ടും അതുമല്ലെങ്കിൽ പട്ടിണിയിരുന്നും ഒക്കെ നടത്തിയിരുന്ന ആ തെരഞ്ഞെടുപ്പു പ്രവർത്തനം ഒരു ആവേശമായിരുന്നു.ഉത്സാഹമായിരുന്നു. . ഇന്ന് പലയിടത്തും ബിരിയാണിയും മറ്റും ചില പാർട്ടികളിലെ പ്രവർത്തകരുടെ അവകാശമായി മാറിയിട്ടുണ്ട്.
എല്ലാ പാർട്ടികളും എല്ലാ നേതാക്കളും ഇത്തരത്തിൽ പണംവാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് ഒരു ആഘോഷമാക്കി മാറ്റുന്നുവെന്നല്ല ഈ പറയുന്നത്. ഏറെക്കുറെ ഇതിന്നു വ്യാപകമാകുന്നു എന്നതു പറയാതിരിയ്ക്കുന്നില്ല എന്നേയുള്ളു. ഈ പണമൊക്കെ പറ്റിയാലും ആളുകൾ എല്ലാം ഒരു പോലെ വോട്ടു മാറി ചെയ്യുമോ എന്നത് വേറെ കാര്യം.പക്ഷെ ഇക്കണക്കിന് ഭാവിയിൽ വോട്ട് എന്നത് ഏറ്റവും നല്ല വിലയ്ക്കു, വില പേശി വിൽക്കപ്പെടുന്ന ഒരു ചരക്കായി മാറും എന്നാണു തോന്നുന്നത്. ഒരു മന്ത്രി സഭയെ നിലനിർത്താൻ പാർളമെന്റ് അംഗങ്ങൾക്ക് കോടികൾ വാങ്ങാമെങ്കിൽ ആ പാർളമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സാധാരണ വോട്ടറുടെ “വിലയേറിയ ആ സമ്മതിദാന അവകാശം” വെറുതെ ദാനം ചെയ്യുന്നതെന്തിനെന്നു ജനം ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? പണമുള്ള സ്ഥാനാർത്ഥി എനിയ്ക്കാരുടേയും ഓസാരം വേണ്ടെന്നു കൂടി തീരുമാനിച്ചാൽ പിന്നെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ മറ്റു ബാധ്യതകളും ഇല്ലല്ല്ല്ലോ; ജനാധിപത്യം കുശാൽ!
ഒരു കാര്യം പറയാം.എവിടെയാണെന്നോ ആരാണെന്നോ ഏതു പാർട്ടിയാണെന്നോ ഏതു മുന്നണിയാണെന്നോ പറയില്ല. ഒരു കേട്ടറിവാണെന്നു കൂട്ടിയാൽ മതി. . ഈ തെരഞ്ഞെടുപ്പിൽ ഇങ്ങു കേരളത്തിൽ ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി ഇലക്ഷന്റെ തലേ ദിവസം ബൂത്തൊന്നിനു നൽകിയ പൊതി പതിവു പോലെ പ്രവർത്തകർ അഡ്വാൻസ് ആയി പിരാകിക്കൊണ്ടു നിവർത്തി നോക്കുമ്പോൾ പൊതി കൊണ്ടു കൊടുത്ത നേതാക്കൾക്കു മാറിപ്പോയോ എന്നൊരു സംശയം. കാരണം സാധാരണ ആയിരത്തിനും പരമാവധി പോയാൽ ആയിരത്തി അഞ്ഞൂറിനും ഇടയിൽ കാണുന്ന പൊതിയിൽ ഈ സവിശേഷ മണ്ഡലത്തിൽ ഉണ്ടായിരുന്നത് പതിനയ്യായിരം രൂപ. വിശ്വസിയ്ക്കാൻ കഴിയാതെ പൊതി കിട്ടിയ മറ്റു ബൂത്തുകളിൽ അന്വേഷിച്ചപ്പോൾ പൊതി മാറിയതൊന്നുമല്ല, അവർക്കും ഒക്കെ കിട്ടി പതിനയ്യായിരം രൂപ. ഒരു രാത്രിയും ഒരു പകലും കൊണ്ട് ഇതെങ്ങനെ ചെലവഴിയ്ക്കുമെന്നായി പ്രവർത്തകർ. അല്പം ഇന്ധനം ശേഖരിയ്ക്കാമെന്നു വച്ചാൽ ബാറുകളിൽ പിന്നാമ്പുറം വഴി പോലും സാധനം കിട്ടാനുമില്ല. സർവ്വതും അടച്ചിരിയ്ക്കുന്നു.
ഇതു പതിനയ്യായിരം തെരഞ്ഞെടുപ്പിന്റെ തലേന്നു മാത്രം നൽകിയത്. അപ്പോൾ അതിനു മുൻപ് ഏതെല്ലാം വിധത്തിൽ നേതാക്കൾക്കുൾപ്പെടെ ആർക്കെല്ലാം എന്തിനെല്ലാം എതയെത്ര പണം ചെലവഴിച്ചിരിയ്ക്കാമെന്നതു ചിന്ത്യം. ഭാവിയിൽ സ്ഥാനാർത്ഥികൾ ആകാൻ “നിർബന്ധിതരായേക്കും” എന്നു ഭയക്കുന്ന ചില നേതാക്കൾ ഈ വൻ തുകകൾ പ്രവർത്തകർ ഒരു ശീലമാക്കുമോ എന്ന ഭയത്തിലാണ്. എല്ലാവരും ഈ സ്ഥാനാർത്ഥിയെ പോലെ പണത്തിന്റെ കാര്യത്തിൽ അമ്പൊടുങ്ങാത്ത ആവനാഴികളെ പോലെ അല്ലല്ലോ! ഇപ്പോൾ തന്നെ പോസ്റ്റർ ഒട്ടിയ്ക്കുന്നതിനും സ്ക്വാഡു പ്രവർത്തനത്തിനും സ്ലിപ്പു കൊടുക്കുന്നതിനും ഒക്കെ ലേബർ നിയമങ്ങളെ കാറ്റിൽ പറത്തുന്ന വലിയ തുകകളാണ് “പ്രവർത്തകർ“ വില പേശി വാങ്ങുന്നത്. എന്തായാലും ഇത്രയും പണം വാരിയെറിയുന്ന ഒരു സ്ഥാനാർത്ഥി ഈ സ്ഥാനാർത്ഥിത്വം കിട്ടാൻ നേതാക്കൾക്കു നൽകിയിട്ടുള്ള തുകയുടേ വലിപ്പം ഊഹിയ്ക്കാവുന്നതേയുള്ളു.
ഈ പണമത്രയും പുല്ലു പോലെ വലിച്ചെറിഞ്ഞെന്നു പറയപ്പെടുന്ന സ്ഥാനാർത്ഥി ഭാവിയിൽ തെരഞ്ഞെടുപ്പിലെ ധന ദുർവ്യയത്തേയും, അതു ജനാധിപത്യത്തിനു ഭീഷണിയാകുന്നതിനേയും കുറിച്ച് മഹത്തായ ലേഖനങ്ങളോ, ഗ്രന്ഥങ്ങളോ എഴുതി എന്നിരിയ്ക്കും. അപ്പോൾ ഈ പണമൊക്കെ വാങ്ങിയവരും, മറ്റുള്ളവർക്കായി വാങ്ങി കൊണ്ടു കൊടുത്തവരും വിഢികളാകട്ടെയെന്നു കരുതിയാകും ലേഖനം എഴുതുന്നതെങ്കിലും ഈ പണം പറ്റിയവർ കൊടുത്ത അതീവ ബുദ്ധിശാലിയെക്കാൾ ബുദ്ധിരാക്ഷസന്മാരാണെന്നു മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധി പക്ഷെ, ഇവിടെ അത്ര പരിചയമില്ലാത്ത ആ കുലീനനു ഉണ്ടാകുകയുമില്ല.
പാവം കുലീനൻ!
ഭാവിയിൽ പേയ്മെന്റു സീറ്റിനു പുറമെ, , അടുക്കളക്കാരുടെ പ്രതിനിധി, , റ്റാറ്റയുടെ പ്രതിനിധി, ബിർളയുടെ പ്രതിനിധി, അംബാനിയുടെ പ്രതിനിധി എന്നൊക്കെ പറയുന്നതു പോലെ ഡൽഹിയുടെ പ്രതിനിധി,അമേരിക്കൻ പ്രതിനിധി, ഇസ്രായേൽ പ്രതിനിധി, ഭീകരരുടെ പ്രതിനിധി, ആ ജാതി പ്രതിനിധി, ഈ ജാതി പ്രതിനിധി എന്നിങ്ങനെ പലരുടേയും നോമിനികൾ വീതം വയ്ക്കുന്ന നിലയിലാകും കാര്യങ്ങൾ.ആളെ പറയില്ലെന്നു പറഞ്ഞിട്ട് ഇപ്പോൾ ക്ലൂകൾ തന്നുവെന്നു നിങ്ങൾക്കു തോന്നി പോയോ ആവോ! സോറി.ഇതു ഒരു മണ്ഡലത്തിലെ കാര്യം മാത്രമല്ല. ഒരു പാർട്ടിയുടെ മാത്രം കാര്യവുമല്ല. മറ്റ് “ഒരിടത്തൊരിടത്ത്“ (ഇടം പറയില്ലതന്നെ. തരം കിട്ടിയാൽ തൊട്ടു കാണിയ്ക്കാം). സീറ്റ് ഒപ്പിച്ചതുതന്നെ കോടികൾ കോഴ കൊടുത്തിട്ടാണ്. കഴിഞ്ഞ അസ്സംബ്ലി മണ്ഡലത്തിൽ ഒരു പാർടിയുടെ എല്ലാ സ്ഥാനാർത്ഥികളുടേയും മുഴുവൻ ചെലവും നൽകി കൊണ്ട് ഒരു ധനാഢ്യൻ ഒരു സീറ്റ് ഒപ്പിച്ച് ജയിച്ചുവത്രേ. അതു കൊണ്ട് ഇതൊന്നും ഒരു പുതിയ കാര്യം അല്ല.
ഇങ്ങനെ പോയാൽ നാളെ സംഭവിയ്ക്കാൻ പോകുന്നത് എന്തെന്നാൽ, സ്ഥാനാർത്ഥിയാകാൻ നേതാക്കൾക്കു പണം, പ്രവർത്തിയ്ക്കാൻ പ്രവർത്തകർക്കു പണം, വോട്ടു ചെയ്യാൻ വോട്ടർക്കു പണം എന്ന സ്ഥിതിവിശേഷം വ്യാപകമാകും. എന്നു പറഞ്ഞാൽ ഭാവിയിൽ പണശേഷിയുള്ളവനു മാത്രമേ സ്ഥാനാർത്ഥിയാകാൻ കഴിയുകയുള്ളു. അപ്പോൾ ഭരണം അതി സമ്പന്നരുടെ മാത്രം കൈകളിലേയ്ക്ക്. ജനാധിപത്യം അങ്ങനെ പണാധിപത്യത്തിലേയ്ക്ക്. പ്രത്യാശിയ്ക്കുന്നതിനു പണം കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് അങ്ങനെയൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെയെന്നു നമുക്കു പ്രത്യാശിയ്ക്കാമായിരുന്നു. പക്ഷെ നാളിതു വരെയുള്ള സ്ഥിതിയിലും സമ്പന്നർക്കു തന്നെയാണല്ലോ ഭരണത്തിന്റെ ചുക്കാൻ. പിന്നെ വരുന്നിടത്തുവച്ചു കാണുക. അത്രതന്നെ.
(പിൻ കുറിപ്പ്: മറ്റൊന്നുമില്ല. അറിഞ്ഞപ്പോൾ അതേപറ്റി എഴുതണമെന്നു തോന്നി . എഴുതി. എഴുതിയാൽ പിന്നെ പോസ്റ്റാതിരുന്നാൽ എതം വരുമോ? സ്വൈരം കിട്ടുമോ? അപ്പോ പിന്നെ പോസ്റ്റിയേക്കാം എന്നും കരുതി. അത്രതന്നെ!)

Sunday, April 12, 2009
Saturday, March 28, 2009
മതസൌഹാര്‍ദ്ദം സിന്ദാബാദ്
നര്‍മ്മകഥ
മതസൌഹാര്‍ദ്ദം സിന്ദാബാദ്
ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.
അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......
വേണ്ട ; തല്‍കാലം ഇത്രയും അറിഞ്ഞാല്‍ മതി.
അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.
' മതരാഹിത്യം സിന്ദാബാദ്!'
ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.
' മതസൌഹാര്‍ദം സിന്ദാബാദ്! '
നിര്മതന്‍ പേടിച്ചു നിലവിളിച്ചു.
' എന്നെ പീഡിപ്പിയ്ക്കരുതേ .........'
ഛായ്!
മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.
ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !
മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.
പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ?
നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.
തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;
'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!
ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു. ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ.
മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;
'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'
ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .
'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.
തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.
പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!
ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

Subscribe to:
Posts (Atom)
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം
പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം ഇ.എ.സജിം തട്ടത്തുമല ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്ക...