ശ്രീനിജൻ വിഷയത്തിൽ സി.പി ഐ (എം) മറുപടി പറയുന്നതെന്തിന്?
പുതിയ അഴിമതി കേസ്. ആരോപണ വിധേയൻ യൂത്ത് കോൺഗ്രസ്സ് നേതാവ് വി.സി.ശ്രീനിജൻ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകൻ. കെ.ജി.ബിക്കെതിരെയും സംശയത്തിന്റെ മുൾമുന നീളുന്നു. ഇനി അന്വേഷണങ്ങൾ ഉണ്ടായേക്കാം. അവർ കുറ്റക്കാരെന്നോ നിരപരധികൾ എന്നോ തെളിയിക്കപ്പെടാം. ഇന്നിപ്പോൾ ശ്രീനിജൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിത്വം രാജി വച്ചിരിക്കുന്നു. തന്റെ സമ്പാദ്യങ്ങളെല്ലാം താനും ഭാര്യയും അഭിഭാഷക വൃത്തിയിലൂടെ നേടിയതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം.
സംശയം, ആരോപണം, വിശദീകരണം, അന്വേഷണം ഒക്കെ സംഭാവ്യം. സ്വാഭാവികം. കോൺഗ്രാസ്സ് നേതാക്കൾ അഴിമതി നടത്തുന്നതിലും അസ്വാഭാവികതയൊന്നുമില്ല. അത് അവരുടെ അവകാശവും അവർക്ക് അതൊരു അലങ്കാരവുമാണെന്ന വിശ്വാസം സമൂഹത്തിനുമേൽ നമ്മുടെ വലതുപക്ഷപതികളായ മാധ്യമ പുംഗവന്മാർ തന്നെ നേരത്തെ അടിച്ചേല്പിച്ചിട്ടുള്ളതാണ്.
ഇവിടെ ഇപ്പോൾ ആരോപണവിധേയരായവർ ആരും സി.പി.ഐ.(എം) കാർ അല്ല. പക്ഷെ മനോരമ വാർത്താചാനൽ അടക്കം ചില മാധ്യമങ്ങൾ ഈ അഴിമതി ആരോപണങ്ങൾക്കും മറുപടി പറയാനുള്ള ബാദ്ധ്യത സി.പി. ഐ (എം)-ന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് ആർക്കാണ് അറിയാത്തത്? കോൺഗ്രസ്സുകാർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -ന്റെ നേർക്കു കൂടി നുണ ആരോപിച്ച്
അതിനെ ലിങ്കു ചെയ്യുക വഴി കോൺഗ്രസ്സ്കാരെ വെള്ള പൂശുക. അല്ലെങ്കിൽ അവരെ പ്രതിരോധിക്കാൻ ഒരു കൈ സഹായിക്കുക. പ്രതിരോധത്തിലാകേണ്ട കോൺഗ്രസ്സിനെ രക്ഷിച്ച് സി.പി. ഐ (എം)-നെ പ്രതിരോധത്തിലാക്കുക.
ഇതൊരു പുതിയ തന്ത്രമൊന്നുമല്ല. മുമ്പേ പരീക്ഷിച്ചു വരുന്നതാണ്. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്നതുപോലെ. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ സി.പി.ഐ (എം) -നെതിരെ അടിസ്ഥാനമില്ലാത്ത പഴയതോ പുതിയതോ ഒരെണ്ണം കുത്തിപ്പൊക്കുക. അതിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് മറ്റവർ നടത്തുന്ന യഥാർത്ഥ അഴിമതിക്കഥകളെ മൂടിവയ്ക്കുക. അതുമല്ലെങ്കിൽ കോൺഗ്രസ്സുകാർ നടത്തുന്ന അഴിമതിയ്ക്ക് ന്യായീകരണം കണ്ടെത്തുക. അഴിമതി കാട്ടിയവരെ രക്ഷിക്കുക. അന്വേഷണങ്ങളെ ദുർബലപ്പെടുത്തുക.
കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒരു പോലെ അഴിമതിക്കാരാണെന്ന ഒരു സന്ദേശമെങ്കിലും ജനങ്ങളിൽ എത്തിച്ചില്ലെങ്കിൽ ഉറക്കം വരില്ല. കോൺഗ്രസ്സിനെയും സി.പി. എമ്മിനെയും ഒരേ ത്രാസിൽ തൂക്കിയാലൊന്നും കോൺഗ്രസ്സിനെയോ ബി.ജെ.പിയെയോ അവരുടെ നേതാക്കൾ നടത്തുന്ന അഴിമതികളെയോ മൂടിവയ്ക്കാനോ കഴിയില്ല. അഴിമതി തുടർപരിപാടിയായി വച്ചു നടത്തുന്നവരെ സ്വന്തക്കാരാണെന്നു കരുതി എത്രകാലം ഈ ഇടതുപക്ഷവിരുദ്ധ മാധ്യമങ്ങൾക്ക് രക്ഷിക്കാൻ കഴിയും? ഇതാണോ പത്ര പ്രവർത്തനം. ഇതെഴുതുമ്പോഴും മനോരമ ചാനൽ പെൺ കൊച്ച് ഒരു സി.പി.ഐ(എം) നേതാവിനോട് കെ.ജി.ബിക്കെതിരെയും അദ്ദേഹത്തിന്റെ മരുമകനെതിരെയും ഉയർന്ന ആരോപണത്തിനു മറുപടി പറയണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ദളിത് സമുദായത്തില്‍പെട്ട ഒരാൾ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ തലപ്പത്ത് എത്തുന്നതിൽ അന്നേ അസഹിഷ്ണുത പുലർത്തിയിരുന്ന ചിലർക്ക് ഇപ്പോൾ ഒരു അവസരം ആയി. മരുമകൻ മുഖാന്തരമാണെങ്കിലും! എന്തായാലും കെ.ജി.ബിയും ഔദ്യോകികവും വ്യക്തിപരവുമായ ജീവിതത്തിൽ കുറച്ചു കൂടി സൂക്ഷമത പുലർത്തെണ്ടിയിരുന്നു എന്നു തോന്നുന്നു. ആരോപണങ്ങളിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും!

12 comments:
കോൺഗ്രസ്സുകാരൊക്കെ അങ്ങനെയാ... അവർ അദ്ധ്വാനിച്ച് പണമുണ്ടാക്കി നാടിനെ സേവിക്കുന്നവരാ..പാവങ്ങൾ.
അഴിമതിക്കേസില്‍ യുവജന സംഘടനയും കണ്ണൂര്‍ നേതാക്കളുമൊക്കെ രണ്ട് ദിവസത്തെ പ്രകടനത്തിനു ശേഷം മിണ്ടാതായതു കൊണ്ടല്ലേ എല്ലാവരും മറുപടി ചോദിക്കുന്നത്.
ഏറ്റവും കുറഞ്ഞത് ഇതിനെങ്കിലും ഒരു മറുപടി പറഞ്ഞു കൂടെ....
The Supreme Court has acknowledged that the petition of Pinarayi Vijayan challenging the nod given by the Governor to prosecute him in the SNC-Lavalin case was scheduled for urgent orders/directions by the Registrar following a directive from the then Chief Justice of India K G Balakrishnan....
അഴിമതിക്കെതിരെ കോണ്‍ഗ്രസ്സ് പാരമ്പര്യം
Zero tolerance, secret billions
സജിയുടെ ബ്ലോഗ് വായിക്കാറുണ്ട് .വായിക്കുന്നത് ഇടതു പക്ഷ കഴ്ച്ചപാടുള്ളതുകൊണ്ട് തന്നെ. എങ്കിലും ഒരു മാനവികവാദി എന്നാ നിലയില്‍ പ്രതികരണങ്ങളില്‍ കുറച്ചുകൂടി സത്യസന്ധത കൂടി വരുത്തുന്നത് നല്ലത്.അല്ലെങ്കില്‍ അതിനെ ഇരട്ടതാപ്പെന്നെ പറയാന്‍ കഴിയൂ.താങ്കളുടെയും മാനവികതയുടെ അടിസ്ഥാനം തൊഴിലാളി വര്‍ഗ താല്പര്യം ആണെന്നതുകൊണ്ടാണ് ഇതു എഴുതുന്നത്. അതുകൊണ്ട് തന്നെ കെ. ജി. ബാലകൃഷ്ണ നെതിരെയുള്ള ആരോപണങ്ങളും അന്വേഷിക്കേണ്ടത് തോഴിലാളിവര്‍ഗ താല്പര്യങ്ങള്ക്ക് അനിവാര്യമാണ് . അതുകൊണ്ട് തന്നെ അതിനെ ന്യയികരിക്കേണ്ട നിലപാട് താങ്കള്‍ എടുക്കുന്നത് സത്യസന്ധമായ ഒരു നടപടിയല്ല. സത്യസന്ധമാലാത്ത ഇടപെടലുകള്‍ ഇരട്ടത്താപ്പാണ്.അതിനു പിന്നീട് വലിയ വില നല്‍കേണ്ടി വരും. പാര്‍ട്ടിക്കും ഈ നിലപാടാണ് അഴിമതി ആരോപണങ്ങളുടെ കാര്യത്തില്‍ അഭികാമ്യം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മുന്‍വിധിയില്ലാതെ അങ്കീകരിക്കാന്‍ കഴിയണം.കാരണം രാജ്യത്തെ കൊള്ളയടിക്കുന്ന എല്ലാ ആഴിമ്തിക്കാരെയും തുറന്നു കാണിക്കേണ്ടത് ഒരു തോഴിലാളിവരഗ പാര്‍ട്ടി എന്നനിലയില്‍ CPIM ന്റെ കടമയാണ്. ഉദാ: ഇന്ത്യ കണ്ട ഏറ്റവും വലിയ 2 G സ്പെക്ട്രം അഴിമതിയെക്കു റിച്ച് പാര്‍ട്ടി പ്രതികരിച്ചു. രാജ്യത്തെ കൊള്ളയടിക്കാന്‍ കുത്തകകള്‍ ആരെയൊക്കെ വിലക്കെടുത്തു എന്നാ അന്വേഷണം നിര്‍ണായകമാണ്. രാജയെപ്പോലെയുള്ള ഒരു മന്ത്രിയെ സഹായിക്കാന്‍ കെ.ജി.ബി ശ്രമിച്ചു എന്ന് ആരോപണം നിലനില്ക്കുമ്പോള് അതും അന്വേഷിക്കേണ്ടതല്ലേ. രണ്ടിനോടും ഒരേ സമീപനം സ്വീകരിക്കുകയല്ലേ സത്യാ സന്ധമായ ശൈലീ.അതുതന്നെയല്ലേ ജനങ്ങളുടെ അങ്കീകാരം ലഭിക്കാന്‍ അഭികാമ്യം . മറ്റൊരു ഉദാ: അഭയാ കേസ് . കെ.ജി. ബി യുടെ നിലപാടുകള്‍ സംശയകരമാണ് . സഭയുടെ ക്രുരതയെ ഞാനും,താങ്കളും ,പാര്‍ട്ടിയും അനുകൂലിക്കില്ല . മറിച്ച് സഭ ഈ കേസില്‍ എടുത്ത നിലപാടുകളെ തങ്കള്‍ കാണാതെ പോകുന്നു എങ്കില്‍ മാനവികത എന്നാ പേര് താങ്കളുടെ ബ്ലോഗിന് ചേരില്ല എന്ന് പറയേണ്ടി വരും. ആ സഭയുടെ സ്വധീനം മൂലം കെ.ജി.ബി. നടത്തിയെന്ന് പറയുന്ന ഇടപെടലുകള്‍ നീതികരിക്കാന്‍ കഴിയുമോ? അത്തരം ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കുറഞ്ഞ പക്ഷം അന്വേഷനമെങ്കിലും നടക്കണം എന്നു വിളിച്ചു പറയുന്നത് എന്റെയും നിങ്ങളുടെയും പാര്‍ട്ടിയുടെയും ഒക്കെ കടമയാണ് . കാരണം സാധാരനക്കാരന്നു ഇനി അവസാന പ്രതീക്ഷ ക്ടതിയില് മാത്രമാണ്. അതുകൊമ്ട് തന്നെ ജുഡിഷ്യറീ ഇത്തരം ആരോപണങ്ങള്‍ക്ക് അതീതമാകണം .അവിടെ സത്യസന്ധത വിലമതിക്കപ്പെടണം.
മറ്റൊരു ഉദ:വര്‍ഗീയ കക്ഷികളോടുള്ള നിലപാടില്‍ പാര്‍ട്ടി ഉറച്ചു നിന്നപ്പോഴും പി.ഡി പി . ബന്ധം വരുത്തിയ നഷ്ടം ചില്ലറയല്ല.തല്കാല ലാഭത്തിന്നു നടത്തുന്ന സത്യസന്ധമല്ലാത്ത ഒരു അപ്പ്രോച്ന്റെ പ്രശനമാണ് ഇത് . അപ്പോള്‍ കൊണ്ഗ്രസ്സുകാരോ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. കാരണം കോണ്‍ ഗ്രസ്സ് പോലെയല്ല സാധാരണക്കാര്‍ ഈ പാര്‍ട്ടിയെ കാണുന്നത്. സത്യസന്ധമായ നിലപാടുകള്‍ എന്നും നിലനില്ക്കുക തന്നെ ചെയ്യും.അതില്‍ വെള്ളം ചേര്‍ത്താല്‍ കാളിയ വില നല്‍കേണ്ടിയും വരും.
ഒരു മാര്‍ക്സിയന്‍ കാഴ്ചപ്പാടോടുകൂടി യാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത് എന്നത് കൊണ്ടാണ് ഇങ്ങിനെ സൂചിപ്പിച്ചത് .
സത്യമേവജയതേ.

ഏറാന്‍ മൂളി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ തട്ടതുമലയില് ഉണ്ട് എന്ന് മനസ്സിലായി
വിനയൻ എന്റെ പോസ്റ്റുകൾ വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്റെ പോസ്റ്റിൽ ശ്രീനിജൻ വിഷയത്തിൽ സി.പി.എം മറുപടി പറയേണ്ടതെന്തിന് എന്ന ചോദ്യത്തിലാണ് ഞാൻ കേന്ദ്രീകരിച്ചിട്ടുള്ളത്. കെ.ജി.ബിക്കെതിരെ അന്വേഷണം വേണ്ടെന്ന് എനിക്ക് ഒരു അഭിപ്രായവും ഇല്ല. സി.പി.എമ്മും അന്വേഷണം വേണ്ടെന്ന് പറഞ്ഞതായി എനിക്കറിയില്ല. എന്ത് സംഭവം നടന്നാലും അത് സി.പി.എമ്മിനിട്ട് കുത്താൻ ഉള്ള ഒരു അവസരമായി കാണുന്ന മധ്യമശ്രമങ്ങളെ അപലപിക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. പിന്നെ സി.പി.എമ്മിനെ അനുകൂലിച്ചെഴുതിയാൽ മാനവികത നഷ്ടപ്പെടും എന്നോ കോൺഗ്രസിനെ അനുകൂലിച്ചാൽ മാനവികത നഷ്ടപ്പെടുമെന്നോ രണ്ടും ഞാൻ കരുതുന്നില്ല.
പിന്നെ അബ്ദുൽ, സി.പി.എമ്മിന് അല്പം എറാൻ മൂളുന്നത് അത്രകുറച്ചിൽ ആയൊന്നും കാണുന്നില്ല. സി.പി.എം അത്ര മോശപ്പെട്ട ഒരു സാധനമെന്നു കരുതുന്നുലില്ല. വായനയ്ക്കു നന്ദി!കമന്റിനും!
വിനയ് അല്ല, വിജയ് ആണല്ലേ സോറി!
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊക്കെ സി.പി.എമ്മിനുള്ള അംഗീകാരമാണ്. എല്ലാ കൊള്ളരുതായ്മകളെയും എതിര്‍ക്കാന്‍ ഇവിടെ സി.പി.എം മാത്രമേ ഉള്ളൂ എന്ന അംഗീകാരം... എതിര്‍ക്കെണ്ടത് ആരെ ആയാലും എന്തിനെ ആയാലും മുഖം നോക്കാതെ എതിര്‍ക്കാന്‍ സി.പി.എമ്മിനെ ഒരു ഏറാന്‍ മൂളി മാധ്യമ കൂലിപ്പട്ടാളവും പഠിപ്പിക്കേണ്ട.
നന്ദി സജിയുടെ മറുപടിക്ക്.ജനാധിപത്യ സംവിധാനമെങ്കിലും നി ലവിലെ സാഹചര്യങ്ങളില്‍ സധാരനക്കാരന്നു കോടതികള്‍ തന്നെയാണ് ശരണം . A .K G യടക്കം അതാണ് പഠിപ്പിച്ചത് . അതിന്നും മുകളില്‍ നിയമ നിര്‍മാണ സഭകള്‍ ഉണ്ടെല്ലോ .ഇവിടെ പ്രശ്നം രാഷ്ട്രിയ ക്കാരും , കുത്തകകളും, കോടതിയും, മാധ്യമങ്ങളും ഒക്കെ കൂടിയുള്ള കൊക്കസിനെതിരായുള്ള സമരമാണ് വേണ്ടത്. പ്രതികരണമാണ് സ്വരൂപിക്കേണ്ടത് .വിഷയങ്ങളെ വസ്തുനിഷ്ടമായി സാധാരണക്കാരന്റെ പക്ഷത്തു നിന്ന് കാണണമേന്നേ ഞാന്‍ പറഞ്ഞുള്ളൂ . പിന്നെ വിശ്വ മാനവികത എന്നത് കേവലം കൊണ്ഗ്രസ്സും കമ്മുണിസ്റ്റു പാര്‍ട്ടികള്‍ക്ക് മപ്പുറത്തുള്ള ഒരു വലിയ സങ്കല്‍പ്പമാ ണെന്നാണ് എന്റെ പക്ഷം
Post a Comment