എന്റെ വിശ്വമനവികം 2 എന്ന ബ്ലോഗിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. എന്റെ പ്രധാന എഴുത്തുമ്പുറം വിശ്വമാനവികം 1 ആണ്. അങ്ങോട്ടേയ്ക്കും സ്വാഗതം!

Monday, March 12, 2012

പെൻഷൻ പ്രായം

പെൻഷൻ പ്രായം

സർവ്വീസിൽ കയറുന്നതുമുതൽ ഇരുപതുവർഷമോ അറുപതു വയസോ ആദ്യം തികയുന്നത് അതുവരെ സർവ്വീസ് നൽകും വിധമുള്ള പരിഷ്കരിക്കണം നടപ്പിലാക്കണം. ഒരാൾക്ക് ആകെ സർവീസിലിരിക്കാവുന്ന പ്രായം ഇരുപതോ അങ്ങേയറ്റം പോയാല്‍ ഇരുപത്തഞ്ചോ ആക്കി നിജപ്പെടുത്തിയിട്ട് പെൻഷൻ പ്രായം കൂട്ടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

അങ്ങനെ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് എഴുതാവുന്ന പ്രായം നാല്പത്തഞ്ചോ അൻപതോ അതിനും മുകളിലോ ആക്കണം. എസ്.സി/എസ്.റ്റിയ്ക്ക് അൻപത് വയസുവരെയും ഒ.ബി.സിയ്ക്ക് നാല്പത്തിയഞ്ചു വയസുവരെയും മുന്നോക്കവിഭാഗങ്ങൾക്ക് നാല്പതു വയസുവരെയും ടെസ്റ്റ് എസ്റ്റ് എഴുതാൻ അവസരം നൽകണം. അങ്ങനെയെങ്കിൽ പെൻഷൻ പ്രായം അറുപതാക്കുന്നതിലും തെറ്റില്ല.

എന്നാൽ ഒരു കാരണവശാലും ഒരു വ്യക്തിയ്ക്ക് ഇരുപത് (അങ്ങേയറ്റം പോയാൽ ഇരുപത്തിയഞ്ച് ) വർഷത്തിൽ കൂടുതൽ സർവ്വീസ് അനുവദിക്കേണ്ട കാര്യമില്ല. ഇരുപതുവർഷം സർവ്വീസിൽ ഇരുന്നാലും നല്ല നിലയിൽ ജീവിക്കാം. ഇരുപതുവർഷം കഴിഞ്ഞ് പിരിയുമ്പോൾ കിട്ടുന്ന പെൻഷനും പിന്നീടുള്ള പ്രതിമാസ പെൻഷനുംകൊണ്ട് ഒരാൾക്ക് കുടുംബമായി ഒരുവിധം അല്ലലില്ലാതെ ജീവിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെൻഷൻ പറ്റിയവരുടെയും ജിവിതം ഏറെക്കുറെ സുരക്ഷിതമാണ്. അതിന് ഇരുപത് വർഷത്തെ സർവ്വീസ് ഒക്കെ മതി. പകരം പെൻഷൻ ആനുകൂല്യങ്ങളൊക്കെ അല്പസ്വല്പം കൂട്ടിക്കൊടുത്താൽ മതി.

ഇന്നലെ വരെ തുടർന്നുവന്നതെല്ലാം അതേപടിതന്നെ തുടരണമെന്നില്ലല്ലോ. മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഉദ്യോഗം ഏവരുടെയും സ്വപ്നമാണ്. അത് കിട്ടിക്കഴിയുന്നവർ മുപ്പത്തിയഞ്ചും നാല്പതും വർഷം വച്ചനുഭവിക്കുന്നത് ഉദ്യോഗം കാത്തു കഴിയുന്നവരോടും അടുത്ത തലമുറകളോടും ചെയ്യുന്ന അനീതിയാണ്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം.

സർക്കാർ ഉദ്യോഗം ഒരു തൊഴിൽ എന്നതിനേക്കാൾ സർവീസ് ആണെന്ന കാര്യവും ആരും വിസ്മരിക്കരുത്. മുമ്പേ മുമ്പേ എത്തിപ്പെടുന്നവരുടെ ആധിപത്യവും അള്ളിപ്പിടിച്ചിരിക്കലും അവർ പുതിയവർക്ക് അവസരം നൽകാതിരിക്കലും എല്ലാ മേഖലകളിലും ഉള്ളതാണ്. ഇത് ഉദ്യോഗസ്ഥ മേഖലയിലും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി വരണം. ഈ നിലയിൽ എന്തുകൊണ്ട് ഒരു ചർച്ച ആയിക്കൂട?

No comments:

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ ഇ.എ.സജിം തട്ടത്തുമല (നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്...